16 July Tuesday

തീരദേശത്ത് 2.5 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തി ഉടൻ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
 
കൊല്ലം
തീരദേശത്ത് 2.5 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.  കാലവർഷക്കെടുതിയിൽനിന്ന‌് തീരദേശത്തെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച 22 കോടി രൂപയിൽ നിന്നാണ് ഈ തുക ചെലവഴിക്കുന്നത്. 
ഇരവിപുരം കളീക്കൽ കടപ്പുറത്തെ തീരദേശ റോഡ് സംരക്ഷണത്തിനും കരുനാഗപ്പള്ളിയിലെ തീരസംരക്ഷണത്തിനുമാണ് പ്രാധാന്യം നൽകുക. ഇരവിപുരം കളീക്കൽ കടപ്പുറത്തെ 200 മീറ്റർ സ്ഥലത്ത‌് തീരശോഷണം ഗുരുതരമാണ‌്. തീരം ബലപ്പെടുത്തുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കും. കരുനാഗപ്പള്ളി ചെറിയഴീക്കൽ, പറയകടവ്, ശ്രായിക്കാട് എന്നിവിടങ്ങളിലും തീരസംരക്ഷണ പ്രവൃത്തികൾ നടക്കും. അടിയന്തര ഘട്ടത്തിൽ ജിയോ ബാഗുകളും തീരസംരക്ഷണത്തിന് ഉപയോഗപ്പെടുത്തും. നീണ്ടകര, ശക്തികുളങ്ങര, പരിമണം ഭാഗത്തെ കടൽഭിത്തികൾ ബലപ്പെടുത്താനും നടപടിയെടുക്കും. തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് 22നു പകൽ 11ന് യോഗം ചേരും. എംഎൽഎമാർ, മേയർ, മുനിസിപ്പൽ ചെയർമാന്മാർ, മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലാകും യോഗം. 
എംഎൽഎമാരായ എം നൗഷാദ്, ആർ രാമചന്ദ്രൻ, എൻ വിജയൻപിള്ള, കലക്ടർ എസ് കാർത്തികേയൻ, എഡിഎം ജെ മോബി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഷിലു, ഹാർബർ എൻജിനിയറിങ‌് എക്‌സിക്യൂട്ടീവ് എൻജിനിയർ ലോട്ടസ്, എൽആർ ഡെപ്യൂട്ടി കലക്ടർ ഗ്രിഗറി കെ ഫിലിപ്പ്, തഹസിൽദാർ ജി കെ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top