12 November Tuesday

എസ്എഫ്ഐ ജില്ലാ പ്രതിനിധി സമ്മേളനത്തിന് തുടക്കം

സ്വന്തം ലേഖകന്‍Updated: Sunday Jun 16, 2019

 

സ: അജയപ്രസാദ് നഗർ (വന്ദനാ ഓഡിറ്റോറിയം, കരുനാഗപ്പള്ളി )
വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ജില്ലാസമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കം. പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. ജാതീയവും വംശീയവും തീവ്ര ദേശീയതയും ചേർന്ന സ്വത്വബോധത്തിലേക്ക് നാട് ചുരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. മതാധിഷ്ഠിതമായി കേരളവും വോട്ടുചെയ്യപ്പെടുകയാണ്. ഇതിനെതിരെ രാഷ്ട്രീയബോധത്തിന്റെ വേലിക്കെട്ടുകളാൽ പ്രതിരോധം സൃഷ്ടിക്കാനായില്ലെങ്കിൽ കേരളമെന്ന തുരത്തും കടലെടുക്കും. ക്യാമ്പസുകളിൽ രാഷ്ട്രീയ സംഘടനാ പ്രവർത്തനം സർഗാത്മകമാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മൽ സമ്മേളനവേദിയിൽ പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ പി ആർ വസന്തൻ സ്വാഗതം പറഞ്ഞു. എൽ ലോയിഡ് രക്തസാക്ഷി പ്രമേയവും ജെ ജയേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. രക്തസാക്ഷി അജയപ്രസാദിന്റെ കുടുംബാംഗങ്ങളെ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ആദരിച്ചു. ജില്ലാ സെക്രട്ടറി ആദർശ് എം സജി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, എസ് ആഷിത, റഹ്ന സബീന, ശിൽപ്പ സുരേന്ദൻ, എസ്എഫ്ഐ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു. 
ക്ലാപ്പന ഇ എം എസ് സാംസ്കാരികവേദി ഗ്രന്ഥശാലയിലെ ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരത്തോടെയാണ് സമ്മേളനം തുടങ്ങിയത്. മുഹമ്മദ് നസ്മൽ (കൺവീനർ), ജയേഷ്, ആര്യ പ്രസാദ്, വിഷ്ണു എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മറ്റു സബ് കമ്മിറ്റികൾ–- സ്റ്റിയറിങ‌്:- എസ് ബി ശ്രീജു (കൺവീനർ), ഫറൂഖ്, വി അനന്ദു, അമൽ, അശ്വിൻ, അരവിന്ദ്. 
പ്രമേയം: പവിത്ര (കൺവീനർ), എം എസ‌് ഘോഷ് , വിഷ്ണു, അനന്ദു, മീരാ മോഹൻ, ഇർഷാദ്.
ക്രഡൻഷ്യൽ:ലോയിഡ് (കൺവീനർ), റമീസ് ,ദേവിക, ശരൺ, സിനുമോൻ,ഗോപീകൃഷ്ണൻ. മിനിറ്റ‌്സ്: നിഥിൻ (കൺവീനർ), ജിതിൻ, ഗോകുൽ, അലീന, അപൂർവ.  രജിസ്‌ട്രേഷൻ: അഞ്ജു കൃഷ്ണ (കൺവീനർ), ബി എസ‌് ആര്യ, അനന്ദലക്ഷ്മി, അശ്വതി. 
വൈകിട്ട് നടന്ന പൂർവകാല നേതൃസംഗമം കെ സോമപ്രസാദ് എംപി ഉദ്ഘാടനംചെയ്തു. സമ്മേളനം ഞായറാഴ‌്ച  സമാപിക്കും.
പ്രധാന വാർത്തകൾ
 Top