18 June Friday

മഴയിൽ നാശം: വിവിധ പ്രദേശങ്ങൾ മേയർ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ കോർപറേഷൻ പരിധിയിലെ 
പ്രദേശങ്ങൾ മേയർ പ്രസന്ന ഏണസ്റ്റ് സന്ദർശിക്കുന്നു

കൊല്ലം
കനത്ത മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ കോർപറേഷൻ പരിധിയിലെ പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും മേയർ പ്രസന്ന ഏണസ്റ്റ് സന്ദർശിച്ചു. നാശമുണ്ടായ വീടുകളിലുള്ളവരെ ആന്റിജൻ ടെസ്റ്റ് നടത്തി സമീപത്തെ അങ്കണവാടിയിലേക്കും ഇരവിപുരം ബോയ്സ് ഹൈസ്കൂൾ, കോയിക്കൽ ജിഎച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലേക്കും  മാറ്റി. നാശനഷ്ടമുണ്ടായ മഹാറാണി മാർക്കറ്റ്, കൊല്ലം ബീച്ച്, മുണ്ടയ്ക്കൽ പാപനാശം, കാക്കത്തോപ്പ്, ഇരവിപുരം,  വാളത്തുങ്കൽ ബോയ്സ് ഹൈസ്കൂൾ, അപ്പൂപ്പൻ നട, ശക്തികുളങ്ങര പിഎച്ച്സി, തിരുമുല്ലവാരം ചാമുണ്ഡി അമ്പലത്തിനു സമീപമുള്ള വെള്ളക്കെട്ട്, കോയിക്കൽ ദുരിതാശ്വാസകേന്ദ്രം, താന്നി, മങ്ങാട് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോർപറേഷൻ സെക്രട്ടറി പി കെ സജീവ്, അഡീഷണൽ സെക്രട്ടറി ശ്രീകാന്ത്, ഹെൽത്ത് സൂപ്പർവൈസർ ബിനോയ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top