26 August Monday

പുതിയ റേഷൻകാർഡ‌് വിതരണത്തിന് തയ്യാറായി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

പുനലൂർ 
താലൂക്ക് സപ്ലൈ ഓഫീസിൽ പുതിയ റേഷൻകാർഡിനായി സമർപ്പിക്കപ്പെട്ട എല്ലാ  അപേക്ഷകളിലും കാർഡുകൾ അച്ചടിച്ച് വിതരണത്തിന് തയ്യാറായി. പുതിയ റേഷൻ കാർഡ് അനുവദിക്കാനുള്ള അപേക്ഷയിൽ എഴുതി നൽകിയ റേഷൻ കടയുടെ നമ്പറും കുടുംബ റേഷൻ കാർഡുകളുമായി വന്ന്  ഇവ കൈപ്പറ്റണമെന്ന‌് താലൂക്ക് സപ്ലൈ ഓഫീസർ എസ് എ സെയ്‌ഫ് അറിയിച്ചു .
പേര് ചേർക്കൽ, കുറയ്ക്കൽ, മേൽവിലാസം തിരുത്തൽ തുടങ്ങി റേഷൻ കാർഡ് സംബന്ധമായ വിവിധ ആവശ്യങ്ങൾക്കായി  സമർപ്പിച്ച അപേക്ഷകളും പൂർണമായും തീർപ്പാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട  റേഷൻ കാർഡുകളുമായി താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷകർ എത്തുന്ന  മുറയ്ക്ക് അവയിൽ രേഖപ്പെടുത്തലുകൾ വരുത്തി സാക്ഷ്യപ്പെടുത്തി നൽകുന്നതാണ്. 
പുതിയതായി മുൻഗണയിൽ ഉൾപ്പെടാൻ അപേക്ഷ നൽകുന്നവർ അവരുടെ അർഹത സ്വയം വിലയിരുത്തിയിട്ട് വേണം അപേക്ഷ നൽകാൻ. 
അനർഹമായി മുൻഗണന ആനുകൂല്യങ്ങൾ കൈപ്പറ്റിയാൽ ഉണ്ടാകുന്ന  ശിക്ഷാ നടപടികൾ ഒഴിവാക്കാൻ വേണ്ടിയാണിത്. പട്ടിക വിഭാഗങ്ങളും നിർധന വിധവകളും ഭൂരഹിതരും മറ്റുമാണ് ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള മുൻഗണയ്ക്ക് അർഹരായി വരുന്നത്.
  മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനര്‍ഹരായ ആളുകളെക്കുറിച്ചുള്ള വിവരങ്ങളും റേഷൻ വിതരണം സംബന്ധിച്ച പരാതികളും  പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിലെ 0475 2222689  എന്ന നമ്പറിലോ 9188527429 (അസി.താലൂക്ക് സപ്ലൈ ഓഫീസർ), 9188527573 (കുളത്തൂപ്പുഴ, അലയമണ്‍), 9188527574 (ഏരൂർ, അഞ്ചൽ), 9188527578 (മുനിസിപ്പാലിറ്റി), 9188527577 (ഇടമുളക്കൽ, കരവാളൂർ), 9188527572 (തെന്മല, ആര്യങ്കാവ്) എന്ന നമ്പറുകളിലൊ അറിയിക്കണം.
പ്രധാന വാർത്തകൾ
 Top