22 September Sunday

പരാതികൾ പടിക്കു പുറത്ത്‌ സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകം റെഡി

സ്വന്തം ലേഖകൻUpdated: Thursday May 16, 2019

 

 
കൊല്ലം
ജില്ലയിലെ സ‌്കൂളുകളില്‍ പാഠപുസ്തക വിതരണം ഒരാഴ‌്ചയ്ക്കുള്ളിൽ പൂർത്തിയാകും. നിലവിൽ പുസ്തക വിതരണം എൽപി‌, യുപി വിഭാഗത്തിൽ 99 ശതമാനവും ഹൈസ‌്കൂൾ വിഭാഗത്തിൽ 52 ശതമാനവും പൂർത്തിയായി. ചില സ‌്കൂളുകളിൽ അധികം പുസ‌്തകങ്ങളും ചിലയിടങ്ങളിൽ കുറവും വന്നിട്ടുണ്ട‌്. 
  പുസ‌്തക വിതരണം കാര്യക്ഷമമാക്കാൻ എഇഒമാർക്ക‌് നിർദേശം നൽകിയിട്ടുണ്ടെന്ന‌് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ എസ‌് ശ്രീകല അറിയിച്ചു. കൂടുതൽ വന്ന പുസ‌്തകങ്ങൾ ആദ്യം എഇഒ തലത്തിലും ഡിഇഒ തലത്തിലും പുനഃക്രമീകരണങ്ങൾ വരുത്തിയശേഷം ഡയറക്ടറുടെ മേൽനോട്ടത്തിൽ വിതരണം നടത്തും. 
 ഒരാഴ‌്ചയ്ക്കുള്ളിൽ തന്നെ  ജില്ലയിലെ മുഴുവൻ സ‌്കൂളുകളിലും പുസ‌്തക വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നും ഡയറക‌്ടർ പറഞ്ഞു. സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക‌് സൗജന്യമായാണ‌് പുസ‌്തകം നൽകുന്നത‌്. ഇത്തവണ നേരത്തെ തന്നെ പുസ‌്തക വിതരണത്തിനായി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്ന‌ു. സ‌്കൂളുകളിൽ നിന്ന‌് തെരഞ്ഞെടുക്കപ്പെട്ട സൊസൈറ്റികൾ വഴിയാണ‌് പുസ്തക വിതരണം നടത്തുന്നത‌്. 
ജില്ലയിൽ സ‌്കൂൾ വിദ്യാർഥികൾക്ക‌ുള്ള യൂണിഫോം വിതരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഹാൻടെക‌്സാണ‌് കൈത്തറി യൂണിഫോം നൽകുന്നത‌്.  25നകം വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന‌് ഹാൻടെക‌്സ‌് അധികൃതർ പറഞ്ഞു. എയ‌്ഡഡ‌്, സർക്കാർ സ‌്കൂളുകളിലെ ഒന്നു മുതൽ ഏഴുവരെയുള്ള  വിദ്യാർഥികൾക്ക‌് കൈത്തറി യൂണിഫോം സൗജന്യമായാണ‌് വിതരണം ചെയ്യുന്നത‌്. 
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിജയമാണ‌് ഇത്തരത്തിൽ പുസ്‌തകങ്ങളും യൂണിഫോമും സമയബന്ധിതമായി വിതരണം ചെയ്യാൻ സാധിച്ചത‌്.
പ്രധാന വാർത്തകൾ
 Top