03 March Wednesday

കോടികളുണ്ട്‌ കുടിവെള്ളത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കൊല്ലം 
ജില്ലയിലെ നാലു പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 53.8 കോടി രൂപയുടെ‌ പദ്ധതികൾ‌. കുണ്ടറ നിയോജക മണ്ഡലത്തിലെ പെരിനാട്, കൊല്ലത്തെ തൃക്കരുവ, പനയം, കുന്നത്തൂരിലെ മൺറോതുരുത്ത് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാണ് ഈ വർഷത്തെ വിഹിതമായി 53.8 കോടി രൂപ ഉൾപ്പെടുത്തിയത്. 
നേരത്തെ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളിൽ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച്‌ ചർച്ച ചെയ്‌തിരുന്നു. ജലവിഭവ വകുപ്പ് ഒരു ലക്ഷത്തിലേറെപ്പേർക്ക് കുടിവെളളം ലഭിക്കുന്ന പദ്ധതി തയ്യാറാക്കുകയും ചെയ്‌തു. 
അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന നാലു പഞ്ചായത്തിന്‌ പദ്ധതി അനുഗ്രഹമാകും. ഉൽപ്പാദന യൂണിറ്റുകളുടെ പൂർത്തീകരണത്തിനു മാത്രം 53.8 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടമായി വിതരണ ശൃംഖല സ്ഥാപിച്ച് ഗാർഹിക കണക്‌ഷനുകൾ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top