കൊല്ലം
ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ ശനിയാഴ്ച കോവിഡ് വാക്സിൻ വിതരണം തുടങ്ങും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പകല്‍ 10.30ന് പ്രധാനമന്ത്രിയുടെ ചടങ്ങിനു ശേഷമാണ് വാക്സിൻ നൽകുക.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് നൽകുക. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും പുനലൂർ താലൂക്കാശുപത്രിയിൽ മന്ത്രി കെ രാജുവും പങ്കെടുക്കും. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ വാക്സിൻ വിതരണം സംബന്ധിച്ച നിർദേശങ്ങൾ നൽകി. കലക്ടർ ബി അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി.
വാക്സിൻ സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കും. വാക്സിൻ നൽകുന്ന സ്ഥലവും നിരീക്ഷണ മുറികളും അണുവിമുക്തമാണെന്നതിനാൽ നിയുക്തരായവരല്ലാത്ത ഒരാൾക്കും പ്രവേശനം അവദിക്കില്ല.
തിരുവനന്തപുരം റീജ്യണൽ വാക്സിൻ സ്റ്റോറിൽ നിന്ന് 25960 ഡോസ് കോവിഡ് –-19 വാക്സിൻ (കോവിഷീൽഡ്)ആണ് കൊല്ലം സ്കൂൾ ഓഫ് നേഴ്സിങ് അങ്കണത്തിൽ എത്തിയത്. 28 ദിവസത്തിനുശേഷമാണ് രണ്ടാമത്തെ വാക്സിൻ എടുക്കേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..