28 February Sunday
ദേശാഭിമാനി സ്പെഷ്യൽ ക്യാമ്പയിൻ നാളെ

നാടിറങ്ങുന്നു; നേരിന്റെ പ്രചാരണത്തിനായി‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കൊല്ലം
ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച  സിപിഐ എം നേതാക്കളും പ്രവർത്തകരും പങ്കെടുത്ത് പത്രത്തിന്‌ വരിക്കാരെ ചേർക്കും.  
കൊല്ലം പോളയത്തോട്  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, പട്ടത്താനത്ത്  പി കെ ഗുരുദാസൻ, കടപ്പാക്കടയിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ, കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ എന്നിവർ  നേതൃത്വം നൽകും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രൻ മുഖത്തലയിലും ബി രാഘവൻ വെളിയത്തും എസ് രാജേന്ദ്രൻ കടയ്ക്കലും സൂസൻകോടി കരുനാഗപ്പള്ളി ടൗണിലും കെ സോമപ്രസാദ് എംപി ശാസ്താംകോട്ട പടിഞ്ഞാറും എം എച്ച് ഷാരിയർ ശക്തികുളങ്ങരയിലും  പങ്കെടുക്കും.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ എസ് പ്രസന്നകുമാർ, എസ്‌ ജയമോഹൻ, പി ആർ വസന്തൻ, എം ശിവശങ്കരപ്പിള്ള, എക്‌സ്‌ ഏണസ്റ്റ്‌, പി എ എബ്രഹാം എന്നിവർ യഥാക്രമം അഞ്ചാലുംമൂട്, ഏരൂർ, ക്ലാപ്പന, പോരുവഴി, ഇരവിപുരം വെസ്റ്റ്, എഴുകോൺ വെസ്റ്റ് എന്നീ ലോക്കൽ മേഖലകളിൽ പങ്കെടുക്കും.
പാർടി ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ  സെക്രട്ടറിമാരും ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ എല്ലാ പ്രവർത്തകരും ക്യാമ്പയിനിൽ പങ്കാളികളാകും. ക്യാമ്പയിൻ വൻവിജയമാക്കാൻ ജില്ലാ സെക്രട്ടറി എസ് സുദേവൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top