28 February Sunday

ജില്ലയുടെ സമഗ്രവികസനം സാധ്യമാക്കും: എസ്‌ സുദേവൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കൊല്ലം 
ജില്ലയിലെ പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനും വരുമാനം വർധിപ്പിക്കാനും സർവതല സ്പർശിയായ വികസനം സാധ്യമാക്കാനുമുള്ള കർമപരിപാടികളാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ബജറ്റിലുള്ളതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു.  കാഷ്യൂ കോർപറേഷനിലും കാപ്പക്സിലുമായി 2000 പേർക്കുകൂടി തൊഴിൽ നൽകുമെന്നത്‌ ഏറെ അഭിനന്ദനാർഹമാണ്‌–- അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.  
കാപ്പക്‌സിന്റെയും കാഷ്യൂ കോർപറേഷന്റെയും നവീകരണം, കശുവണ്ടി കൃഷി വ്യാപനം തുടങ്ങിയവയ്‌ക്കും തുക അനുവദിച്ചത്‌ ജില്ലയ്‌ക്ക്‌ മുതൽക്കൂട്ടാകും.  തങ്കശ്ശേരി പൈതൃക ടൂറിസം പദ്ധതി, തിരുമുല്ലവാരം അന്താരാഷ്ട്ര തീർഥാടന വിനോദസഞ്ചാര കേന്ദ്രം, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല,  കൊല്ലം തുറമുഖ വികസനം തുടങ്ങി ജില്ലയുടെ സമഗ്ര വികസനത്തിനുള്ള നിരവധി പദ്ധതികളാണ്‌ ബജറ്റിലുള്ളത്‌.  
മത്സ്യസംസ്‌കരണ വിപണന മേഖലയിൽ തീരമൈത്രി, ‘സാഫ്’ സ്ത്രീ കൂട്ടായ്മയിലൂടെ 5000 പേർക്കെങ്കിലും തൊഴിൽ നൽകുമെന്ന പ്രഖ്യാപനവും ആശ്വാസകരമാണ്. തീരദേശ വികസനത്തിനും ഹാർബറുകൾക്കും കടൽഭിത്തി നിർമാണത്തിനും തുക വകയിരുത്തിയത് ജില്ലയ്ക്ക് പ്രയോജനകരമാണെന്നും‌ എസ് സുദേവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top