29 February Saturday

മൺറോതുരുത്തിൽ വിഇഒമാർക്ക് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

 

കൊല്ലം
കൊട്ടാരക്കര കില ഇടിസിയിൽ ഇൻ- സർവീസ് പരിശീലനത്തിലുള്ള വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാർക്ക് മൺറോതുരുത്ത് പഞ്ചായത്തിൽ ഫീൽഡ് തല പരിശീലനംനടത്തി. ത്രിതല പഞ്ചായത്തുകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ചു.  തൊഴിലുറപ്പു പദ്ധതി പ്രവൃത്തിസ്ഥലങ്ങളും കേന്ദ്ര-സംസ്ഥാന ഭവനപദ്ധതികൾ, ലൈഫ് എന്നിവയിൽ നൽകിയ വീടുകൾ, ഒഡിഎഫ് പദ്ധതിയിൽ നൽകിയതും പ്രളയത്തെ അതിജീവിച്ചതുമായ പ്രത്യേക പ്രീ -ഫാബ്രിക്കേറ്റഡ് ശുചിമുറികൾ എന്നിവയും സന്ദർശിച്ചു. 
പഞ്ചായത്തിൽ  ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി മുഖാമുഖവും സംഘടിപ്പിച്ചു. പ്രസിഡന്റ് ബിനു കരുണാകരൻ ഉദ്ഘാടനംചെയ്തു. കില ഇടിസി പ്രിൻസിപ്പൽ ജി കൃഷ്ണകുമാര്‍, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  മഞ്ജു സുനിധരൻ, അഭിജിത്, നിത്യാ ബാബു, ഷൈനി കൃഷ്ണകുമാർ, ജ്യോതിലക്ഷ്മി,  ജി മുരളീധരൻപിള്ള, പി കെ സംഗീത, എൻ ഷീജ, ഭൈരവി, ബിന്ദു, കെ മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top