14 December Saturday

കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ്‌ കർഷകർ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
കുളത്തൂപ്പുഴ
കാട്ടുപന്നികൾ കാർഷികവിളകൾ നശിപ്പിക്കുന്നത്‌ പതിവാകുന്നു. രാത്രിയിൽ  തീറ്റതേടി  ഇറങ്ങുന്ന പന്നിക്കൂട്ടം പുലരുവോളം കൃഷിയിടങ്ങൾ ഉഴുതുമറിച്ചാണ്‌ മടങ്ങുന്നത്‌. മരച്ചീനി, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ വിളകളാണ്‌ വ്യാപകമായി നശിപ്പിക്കുന്നത്‌. മുമ്പ് വാഴക്കൃഷിക്ക്‌ കാട്ടുപന്നി ശല്യം ബാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ വാഴകുത്തിമറിച്ച് ഇവയുടെ തടയും ഭക്ഷിക്കുന്നതായി കർഷകർ പറഞ്ഞു. 
ഭൂമി പാട്ടത്തിനെടുത്ത്‌ വാഴക്കൃഷി നടത്തുന്ന കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര വയലിറക്കത്തുവീട്ടിൽ വിക്രമൻെറ 40 ഏത്തവാഴകൾ കഴിഞ്ഞ ദിവസം പന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. പരാതിനൽകിയാൽ യഥാർഥ നഷ്ടത്തിന്റെ ചെറിയൊരു ശതമാനം നഷ്ടപരിഹാരം ലഭിക്കുന്നതിനാൽ ആരും പരാതിപ്പെടാറില്ലെന്ന്‌ കർഷകർ പറഞ്ഞു. കൃഷിയിടത്തിൽഎത്തുന്ന കാട്ടുപന്നികളെ തുരത്താൻ കർഷകർക്കുതന്നെ നടപടിയെ ടുക്കാമെന്നാണ് വനംവകുപ്പ്‌ പറയുന്നത്‌. എന്നാൽ,  നിയമനടപടികൾ ഭയന്ന്‌ ആരും ഇവയെ കൊല്ലാറില്ല. കാവൽമാടങ്ങൾ കെട്ടി പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയാണ്‌ കർഷകർ ഇവയെ ഓടിക്കുന്നത്‌. രാത്രിയിൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും കാട്ടുപന്നികൾ ഭീഷണിയാകുന്നു. 
ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ തുരത്താൻ വനംവകുപ്പ്‌ അടിയന്തര നടപടി എടുക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു 
പ്രധാന വാർത്തകൾ
 Top