25 September Saturday
ദേശീയപാത 66 വികസനം

രണ്ടാം റീച്ചിനും കരാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

 

സ്വന്തം ലേഖകൻ
കൊല്ലം 
ജില്ലയിൽ ദേശീയപാത 66 വികസനത്തിന് കൊല്ലം ബൈപാസ്‌– -കടമ്പാട്ടുകോണം വരെ 31.25 കിലോമീറ്റർ ദൂരമുള്ള രണ്ടാമത്തെ റീച്ചിനും നിർമാണക്കരാറായി. 1284.7 കോടി രൂപയുടെ ആറുവരിപ്പാത നിർമാണത്തിന്‌ ഡൽഹി ശിവാലയ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ്‌ കരാറെടുത്തത്‌. 
1580 കോടിയുടെ കായംകുളം കൊറ്റുകുളങ്ങര–- കൊല്ലം ബൈപാസ്‌ (കാവനാട്‌) റീച്ച്‌ നിർമാണത്തിന്‌ നേരത്തെ കരാറായിരുന്നു. ദേശീയപായ 66ന്റെ ജില്ലാ അതിർത്തി വടക്ക്‌ ഓച്ചിറയും തെക്ക്‌ കടമ്പാട്ടുകോണവും ആണ്‌. അതിനിടെ ദേശീയപാത വികസനത്തിന്‌ നഷ്ടപരിഹാരം നൽകിയ ഭൂമിയിൽനിന്ന്‌ ഉടമകൾ വിട്ടൊഴിയൽ തുടരുന്നു. ഓച്ചിറ, ആദിനാട്, കുലശേഖരപുരം വില്ലേജുകളിലെ 50 പേരുടെ ഭൂമിയാണ്‌ ഇതിനകം ദേശീയപാത അതോറിറ്റിക്ക്‌ കൈമാറിയിട്ടുള്ളത്‌. അതിനിടെ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുകയിൽനിന്ന്‌ വരുമാന നികുതി ഈടാക്കണമെന്ന ലോ ഓഫീസറുടെ നിയമോപദേശം നടപ്പാക്കണമോ എന്നതിൽ ഇനിയും തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ പുതിയ കലക്ടർ സർക്കാരിന്റെ കൂടി നിർദേശം തേടുമെന്നും സൂചനയുണ്ട്‌. 
നഷ്ടപരിഹാരത്തുകയിൽനിന്ന്‌ 10 ശതമാനം വരുമാന നികുതി ഈടാക്കാൻ ആലപ്പുഴയിൽ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലയിലും ഈ പ്രശ്‌നം ഉയർന്നുവന്നത്‌. വീടും വസ്‌തുക്കളും മറ്റു ജീവനോപാധികളായ നിർമിതികളും റോഡിനു നൽകിയവരിൽനിന്ന്‌ വരുമാന നികുതി ഈടാക്കുന്നതിൽ കടുത്ത എതിർപ്പ്‌ ഉയരുന്നുണ്ട്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top