31 October Saturday

ബിജെപി –-കോൺഗ്രസ്‌ അക്രമത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
കൊല്ലം
മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക കാർ തടഞ്ഞ്‌ അപായപ്പെടുത്താൻ ശ്രമിച്ചതിലും കോവൂർ കുഞ്ഞുമോൻ എംഎൽഎയെ അവഹേളിച്ചതിലും ജില്ലയിലെങ്ങും രാഷ്‌ട്രീയ വ്യത്യാസത്തിനതീതമായി പ്രതിഷേധമുയർന്നു. 
കോൺഗ്രസ്‌ –-ബിജെപി അക്രമത്തിനെതിരെ വിവിധ സംഘടനകൾ പ്രകടനങ്ങളും യോഗവും നടത്തി.
എഴുകോണിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം പി എ എബ്രഹാം, ആർ ഗോപുകൃഷ്ണൻ, കെ ഓമനക്കുട്ടൻ, എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പുത്തൂരിൽ ജെ രാമാനുജൻ, പി ബാഹുലേയൻ, സി അനിൽകുമാർ, എം ജീവൻകുമാർ, ഗോപൻ, അനീഷ്, സി ആർ രമണൻ, ജെ കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു. പവിത്രേശ്വരത്ത് എസ് ആർ ഗോപകുമാർ, എസ് ആർ അരുൺബാബു, ആർ രാജസേനൻ, അമീഷ് ബാബു, സി ഷിബു എന്നിവർ സംസാരിച്ചു. നെടുവത്തൂരിൽ നെടുവത്തൂർ സുന്ദരേശൻ, എൻ കൃഷ്ണൻകുട്ടി എന്നിവരും ഓടനാവട്ടത്ത് ആർ പ്രേമചന്ദ്രൻ, കെ സോമശേഖരൻ, കെ മധു, ആർ പ്രശാന്ത്, ആർ മനോഹർ എന്നിവരും  വെളിയത്ത് ബി സനൽകുമാർ, എച്ച് ആർ പ്രമോദ് കുമാർ, ആർ സന്തോഷ്‌, എസ് ബിനു, ജെ അനുരൂപ്, എം ബി പ്രകാശ്, ജി തോമസ് എന്നിവരും 
സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top