24 October Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

പ്രിൻസ്‌

കൊട്ടിയം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. ഇരവിപുരം വള്ളകടവ് സുനാമി ഫ്ലാറ്റിൽ ബ്ലോക്ക്‌ നമ്പർ–-11ല്‍ ഫ്ലാറ്റ് നമ്പർ–-7ൽ ജോസഫിന്റെ മകൻ ചിട്ടി അപ്പു എന്ന പ്രിൻസി (20)നെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്‌. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയ്യനാട്ടുനിന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പെൺകുട്ടിയും ഒപ്പം ഉണ്ടായിരുന്നു. പ്രതിയെ പോക്സോ നിയമപ്രകാരം കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.
പ്രധാന വാർത്തകൾ
 Top