20 September Friday

റോപ്‌ഗൺ പരിശീലനം കൊല്ലത്തും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
കൊല്ലം
കയറിന്റെയും സേഫ്‌ടി ബെൽറ്റിന്റെയും  സഹായത്തോടെ നദികൾക്കും മലകൾക്കും കുറുകെനിന്ന് ആളുകളെ രക്ഷിക്കുന്ന റോപ്‌ഗൺ മെതേഡിൽ  കൊല്ലത്തും പരിശീലനം.  
അഗ്നിനിശമനസേനാ അംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കുന്നതിനുള്ള പരിശീലനത്തിന്‌ ജില്ലാ ഫയർ ഓഫീസിലാണ്‌ തുടക്കമായത്‌. 
പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ അട്ടപ്പാടിയിലെ പിഞ്ചുകുഞ്ഞിനെയും ഗർഭിണിയെയും റോപ്പ് വഴി ഫയർഫോഴ്‌സ്‌ രക്ഷിച്ച  സാഹചര്യത്തിലാണ്‌ ഈ രീതിക്ക്‌ പ്രധാന്യം നൽകി സേനയെ സജ്ജമാക്കുന്നത്‌. ബുധനാഴ്‌ച തുടങ്ങിയ പരിശീലനത്തിൽ 40 അ​ഗ്നിശമനസേനാ അംഗങ്ങളും 20 സന്നദ്ധ പ്രവർത്തകരും പങ്കാളികളായി.
 കടപ്പാക്കട ഓഫീസ്‌ പരിസരത്ത്‌ നടന്നുവരുന്ന പരിശീലനത്തിന്‌  ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ,  സ്‌റ്റേഷൻ ഓഫീസർ ബി ബൈജു, അസിസ്റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ പി ശശിധരൻ എന്നിവർ നേതൃത്വം നൽകുന്നു.
പ്രധാന വാർത്തകൾ
 Top