21 August Wednesday

കോയമ്പത്തൂരിൽ ദേശാഭിമാനി ന്യൂസ് ബ്യൂറോ

വേണു കെ ആലത്തൂർUpdated: Monday Jul 15, 2019
 
കോയമ്പത്തൂർ
തമിഴ്‌നാടിന്റെ വ്യാവസായിക കേന്ദ്രവും തുണിമില്ലുകളുടെ ഈറ്റില്ലവുമായ കോയമ്പത്തൂരിൽ ദേശാഭിമാനി ന്യൂസ്‌ ബ്യുറോ പ്രവർത്തനം തുടങ്ങി. കോയമ്പത്തൂർ എംപി പി ആർ നടരാജൻ ഉദ്ഘാടനം ചെയ്‌തു. ഗാന്ധിപുരം ആറാം നമ്പർ എക്സ്റ്റൻഷൻ റോഡിലാണ്‌ ന്യൂസ്‌ ബ്യൂറോ. 
കോയമ്പത്തൂർ മലയാളി സമാജം ഹാളിൽ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ ഡോ. പി ആർ കൃഷ്ണകുമാർ മുഖ്യാതിഥിയായി. ചീഫ് എഡിറ്റർ പി രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ന്യൂസ് ബ്യൂറോ ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശാഭിമാനി പുറത്തിറക്കിയ പ്രത്യേക പതിപ്പ് കെ ജെ തോമസിന്‌ നൽകി സിപിഐ എം കോയമ്പത്തൂർ ജില്ലാ സെക്രട്ടറി വി രാമമൂർത്തി പ്രകാശനം ചെയ്തു.
കോയമ്പത്തൂർ മലയാളി സമാജം പ്രസിഡന്റ് കെ രാജഗോപാലൻ, സിഎംഎസ് കോളേജ് ചെയർമാൻ എം പി ഗോപാലകൃഷ്ണൻ, കേരള ക്ലബ്‌ പ്രസിഡന്റ്‌ കെ ശ്രീകുമാരൻ, എഫ്സിഎംഎ ഇമീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് എം സി ജോസഫ്, ശശി അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ ആർ സ്വാമിനാഥൻ, തീക്കതിർ ദിനപത്രം ജനറൽ മാനേജർ എസ് എ മാണിക്യം, ദേശാഭിമാനി കോയമ്പത്തൂർ റീഡേഴ്സ് ഫോറം പ്രസിഡന്റ് സി പ്രഭാകരൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി പാലക്കാട് ന്യൂസ് എഡിറ്റർ എം സുരേന്ദ്രൻ സ്വാഗതവും യൂണിറ്റ് മാനേജർ ഐ പി ഷൈൻ നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനെത്തിയ വിശിഷ്ട വ്യക്തികളെ ആദരിച്ചു. രണ്ട്‌ ലക്ഷത്തോളം മലയാളികളാണ‌് കോയമ്പത്തൂർ നഗരത്തിലും പരിസരത്തുമായി സ്ഥിരതാമസമുള്ളത‌്. 
പ്രധാന വാർത്തകൾ
 Top