29 July Thursday

791 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
കൊല്ലം
ജില്ലയിൽ ബുധനാഴ്‌ച 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 782 പേർക്കും സമ്പർക്കം വഴിയാണ്‌ രോഗം. വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ഒരാൾക്കും ആറ് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. 1976 പേർ രോഗമുക്തരായി. 
കൊല്ലം കോർപറേഷനിൽ 204 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി, പുനലൂർ 19 വീതം, പരവൂർ –--14, കൊട്ടാരക്കര -അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതർ.
പഞ്ചായത്തുകളിൽ തൃക്കോവിൽവട്ടം- –-55, ഏരൂർ –--23, നെടുമ്പന- –-22, പെരിനാട്, മയ്യനാട് 18 വീതം, കല്ലുവാതുക്കൽ, ചാത്തന്നൂർ, പത്തനാപുരം 17 വീതം, ചവറ, തൃക്കരുവ, മൈലം 16 വീതം, ആദിച്ചനല്ലൂർ, പൂതക്കുളം 15 വീതം, കൊറ്റങ്കര, തൊടിയൂർ 14 വീതം, കടയ്ക്കൽ, പിറവന്തൂർ 12 വീതം, ഇളമ്പള്ളൂർ, ഈസ്റ്റ് കല്ലട, പന്മന 11 വീതം, പനയം, മൈനാഗപ്പള്ളി 10 വീതം, ആലപ്പാട്, കുണ്ടറ ഒമ്പതു വീതം, അഞ്ചൽ, കരവാളൂർ, കുലശേഖരപുരം, ചടയമംഗലം, പൂയപ്പള്ളി എട്ടു വീതം, ചിറക്കര, തഴവ ഏഴുവീതം, ചിതറ, വെസ്റ്റ് കല്ലട, ശാസ്താംകോട്ട ആറുവീതം, നെടുവത്തൂർ, വിളക്കുടി അഞ്ചുവീതം, എഴുകോൺ, പോരുവഴി, വെളിയം നാലുവീതം, ആര്യങ്കാവ്, ഇടമുളയ്ക്കൽ, ഇളമാട്, ഉമ്മന്നൂർ, പട്ടാഴി, പവിത്രേശ്വരം, ശൂരനാട് സൗത്ത് മൂന്നുവീതം എന്നിങ്ങനെയും രോഗികളുണ്ട്.
 
18,207 പേര്‍ക്ക് വാക്‌സിന്‍ നല്‍കി
കൊല്ലം
ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ജില്ലയിൽ തിങ്കളാഴ്‌ച 18,207 പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകി. 45 ആരോഗ്യപ്രവർത്തകരും 2014 മുന്നണിപ്പോരാളികളും ഒമ്പതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18നും 44നും ഇടയിലുള്ള 5089 പേരും 45നും 59നും ഇടയിലുള്ള 6164 പേരും 60 വയസ്സിന് മുകളിലുള്ള 2097 പേരും ആദ്യ ഡോസ് സ്വീകരിച്ചു. അഞ്ച് ആരോഗ്യപ്രവർത്തകർക്കും 33 മുന്നണിപ്പോരാളികൾക്കും 18നും 44നും ഇടയിലുള്ള 35 പേർക്കും 45 നും 59നും ഇടയിലുള്ള 703 പേർക്കും 60 വയസ്സിനു മുകളിലുള്ള 2013 പേർക്കും രണ്ടാമത്തെ ഡോസ് നൽകി.
 
സ്‌ക്വാഡ് പരിശോധന:
63 കേസിൽ പിഴ
കൊല്ലം
കോവിഡ് മാനദണ്ഡലംഘനം കണ്ടെത്താനുള്ള താലൂക്കുതല സ്‌ക്വാഡ് പരിശോധനയിൽ 63 കേസിൽ പിഴയീടാക്കി.
കൊട്ടാരക്കരയിലെ ചടയമംഗലം, വാളകം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 31 സ്ഥാപനത്തിനു പിഴ ഈടാക്കി. 110 കേസിൽ താക്കീത് നൽകി. തഹസിൽദാർ എസ് ശ്രീകണ്ഠൻനായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി, ആലപ്പാട്, കുലശേഖരപുരം, പന്മന, നീണ്ടകര, തേവലക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 26 കേസിൽ പിഴയീടാക്കി. 65 എണ്ണത്തിനു താക്കീത് നൽകി. 
കുന്നത്തൂരിൽ തഹസിൽദാർ കെ ഓമനക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആറു കേസിൽ പിഴയീടാക്കി. 57 സ്ഥാപനത്തിന്‌ താക്കീത് നൽകി. കൊല്ലത്തെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്ത് തഹസിൽദാർ വിജയന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 11 കേസിൽ താക്കീത് നൽകി.
പുനലൂരിൽ എട്ട് സ്ഥാപനത്തിന്‌ താക്കീത് നൽകി. തഹസിൽദാർ പി വിനോദ് രാജ്, ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ സജി എസ് കുമാറിന്റെ നേതൃത്വത്തിൽ പത്തനാപുരം, കല്ലുംകടവ്, പിടവൂർ, കുന്നിക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് സ്ഥാപനത്തിനു താക്കീത് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top