18 June Friday

ഒന്നിനും വേണ്ടി പുറത്തിറങ്ങേണ്ട, ഏതാവശ്യത്തിനും വിളിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

ഡിവൈഎഫ്ഐ പ്രവർത്തകർ വേങ്ങയിൽ വീടിന് മുകളിൽ വീണ മരം 
മുറിക്കുന്നു

ശാസ്താംകോട്ട 
കോവിഡിന്റെയും പെരുമഴയുടെയും മുമ്പിൽ പകച്ചുനിൽക്കുന്ന ജനങ്ങൾക്ക് ആശ്വാസവുമായി ഡിവൈഎഫ്ഐ. മരുന്ന്, അവശ്യസാധനങ്ങൾ, തുടങ്ങി ആവശ്യമുള്ളത് എന്തും വീട്ടിലെത്തിച്ചു നൽകാമെന്ന് ഉറപ്പുമായി യുവജന സംഘടനാ പ്രവർത്തകർ രംഗത്തുണ്ട്‌. 
കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയിലെ എല്ലാ മേഖലാ ഭാരവാഹികളുടെയും ഫോൺ നമ്പർ സഹിതം നവമാധ്യമങ്ങളിലൂടെയാണ് ഈ നിർദേശം നൽകിയത്. ഇതോടെ സഹായംതേടി ദിവസവും എണ്ണമറ്റ കോളാണ് ലഭിക്കുന്നത്. കോവിഡ് രോഗികളുടെ വീട്ടിലെ കന്നുകാലികൾക്കും കോഴികൾക്കും തീറ്റ എത്തിക്കാനും പ്രവർത്തകർ മുന്നിലുണ്ട്. 
കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരത്തിനും ഡിവൈഎഫ്‌ഐ പ്രവർത്തകർ മുന്നിലൂണ്ട്‌. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി എല്ലാ മേഖലാ കമ്മിറ്റികളിലും കോവിഡ് കെയർ വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്‌. മഴ ശക്തമായതോടെ പ്രവർത്തകരുടെ ജോലിഭാരവും വർധിച്ചു. വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ പ്രദേശങ്ങളിലൊക്കെ സഹായവുമായി ഇവരെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top