18 June Friday

2 വാഹനങ്ങൾ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കോട്ടവാസൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മിനിവാൻ താഴ്‌ചയിലേക്ക്‌ 
വീണപ്പോൾ

പുനലൂർ
 കൊല്ലം –--തിരുമംഗലം ദേശീയപാതയിൽ രണ്ടു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. മധുരയിൽനിന്ന് തെന്മല ഭാഗത്തേക്ക് മത്സ്യവുമായി എത്തിയ മിനിവാനും വാഴക്കുല കയറ്റി എത്തിയ മറ്റൊരു വാഹനവുമാണ്‌ അപകടത്തിൽപ്പെട്ടത്‌. മിനിവാൻ കോട്ടവാസൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം എത്തിയപ്പോൾ നിയന്ത്രണംവിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ തമിഴ്നാട് മധുര സ്വദേശി പളനിസ്വാമി (48)യ്ക്ക്‌ പരിക്കേറ്റു. മറ്റ് ലോറി ജീവനക്കാരെത്തി പളനിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴക്കുല കയറ്റിയെത്തിയ വാഹനം ഇടമൺ ശ്രീ ഷൺമുഖ ക്ഷേത്രസമീപത്തെ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top