24 June Monday

മാലിന്യം നിറച്ച വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
കൊല്ലം 
മാലിന്യംനിറച്ച നാല‌് മിനിപിക്കപ്പ‌് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. നഗരത്തിലെയും സമീപ സ്ഥലങ്ങളിലെയും കോഴിക്കടയില്‍ നിന്നും ശേഖരിച്ച  മാലിന്യങ്ങൾ നിറച്ച വാഹനങ്ങളാണ‌് ഞായറാഴ‌്ച രാത്രി എട്ടിന് കൊല്ലം എസ‌്എൻ കോളേജിന‌് മുൻവശത്ത‌് നാട്ടുകാർ തടഞ്ഞത‌്. കോർപറേഷനിൽ നിന്ന‌് അനുമതിവാങ്ങി തമിഴ‌്നാട്ടിലേക്ക‌് കൊണ്ടുപോകാനായി കണ്ടയ‌്നറിൽ നിറയ്ക്കാൻ കൊണ്ടുപോയ മാലിന്യങ്ങളാണ് തടഞ്ഞത‌്. കണ്ടെയ‌്നറിൽ കയറ്റാന്‍ ചെറിയ വാഹനങ്ങളിലാണ‌് മാലിന്യങ്ങൾ കൊണ്ടുപോകുന്നത‌്. എന്നാൽ മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവാദം നൽകാറുള്ളതായി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ പി ജെ രാജേന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top