21 July Sunday

കോൺഗ്രസ‌് നേതാവ‌് സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
 
കുണ്ടറ 
പെരിനാട് പഞ്ചായത്ത‌് ചിറക്കോണം ഏഴാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് എ നിസാറുദീൻ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്ന‌് പ്രവർത്തിക്കാൻ തീരുമാനിച്ചു. 
നാന്തിരിക്കലിൽ സ്വീകരണയോഗത്തിൽ നിസാർ എൽഡിഎഫ‌് സ്ഥാനാർഥി കെ എൻ ബാലഗോപാലിനെ രക്തഹാരമണിയിച്ച‌് സ്വീകരിച്ചു. മേഖലയിലെ സജീവ പ്രവർത്തകനായ നിസാർ കോൺഗ്രസ് നിലപാടുകളിലെ ഇരട്ടത്താപ്പ് നയങ്ങളിൽ മനംമടുത്താണ് പാർടിവിട്ടത്. 
സിപിഐ എം നേതാക്കളായ എസ് എൽ സജികുമാർ, സി സന്തോഷ്, എൽ അനിൽ, എ ഹെൻട്രി, എ വത്സല, മുഹമ്മദ് ജാഫി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top