20 March Wednesday

വേനൽത്തുമ്പികൾ എത്തുന്നു കളിയിടങ്ങൾക്ക് കനകശോഭ

ബി ആർ ശ്രീകുമാർUpdated: Sunday Apr 15, 2018

കൊല്ലം > നല്ല കളിയും ചിരിയും തമാശകളും പിന്നെ ആവോളം അറിവുകളുമായി വേനൽത്തുമ്പി കലാജാഥ ക്യാമ്പുകളുടെ ഏരിയതല ക്യാമ്പുകൾ തുടങ്ങി. ഓർമകളെ തിരികെ പിടിക്കാനും കളിചിരികളുടെ ലോകത്തെ കൂടെകൂട്ടാനും കുട്ടികളെ ഉണർത്തുകയാണ് ബാലസംഘത്തിന്റെ ലക്ഷ്യം. കളിയിടങ്ങൾ നഷ്ടമാകുന്ന സങ്കടങ്ങളും കുട്ടികൾ അവതരിപ്പിക്കുന്നു. കന്റോൺമെന്റ് ടിടിഐ യിലെ ചരിത്രമായ വാകമരച്ചുവട്ടിൽ കൂട്ടുകാർ ഒത്തുകൂടിയതിൽ നിന്നും ഉണർന്ന ആശയവും കലാരൂപങ്ങളും പുതിയൊരു സമൂഹത്തിന് തയ്യാറെടുക്കുകയാണ്. ഏരിയ കേന്ദ്രങ്ങളിൽ നടക്കുന്ന ക്യാമ്പുകളിലെ പരീശീലകരും കൊല്ലം, കൊല്ലം ഈസ്റ്റ് ഏരിയകളിലെ കൂട്ടുകാരും പങ്കെടുത്തു. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള അവതരണത്തിൽ സംഗീതശിൽപ്പം, നാടകം, ചൊൽക്കാഴ്ചകൾ, ഒപ്പന തുടങ്ങി വിവധ കലാപരിപാടികൾ ഉൾപ്പെടുന്നതാണ്. വർഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കൂട്ടുകാർ ഒരുക്കുന്ന ചൊൽകാഴ്ചകളിൽ വ്യക്തമാണ്. ഫ്ളാറ്റുകളിലെ നാലുചുവരുകൾക്കുള്ളിൽ വിശാലമായ ആകാശം നഷ്ടപ്പെടുന്ന ബോൺസായികളെ പോലെയാണ് കുട്ടികൾ വളരുകയെന്നും ക്യാമ്പ് ഓർമപ്പെടുത്തുന്നു.  സംസ്ഥാന പരിശീലനക്യാമ്പിലാണ് കലാവതരണത്തിെൻറ രൂപരേഖ തയ്യാറായത്. പ്രദീപ് മുണ്ടുരാണ് മൂലരചന.ഇതിനായുള്ള ജില്ലാക്യാമ്പ് കൊല്ലത്ത് സമാപിച്ചു.

കലാകായിക രംഗങ്ങളെ സമ്പന്നമാക്കി വേനൽക്കാല ക്യാമ്പുകൾ സജീവമാണ്. എന്നാൽ വേനൽത്തുമ്പി ക്യാമ്പ് വേറിട്ടതാണ്. രാവിലെ ക്യാമ്പ് ആരംഭിക്കുന്നത് കഴിഞ്ഞ ദിവസത്തെ അനുഭവങ്ങളും ഡയറിക്കുറിപ്പോടെയാണ്. ക്യാമ്പിെൻറ പരിപാടികളെ  സ്വന്തം കഴിവിനാൽ വിലയിരുത്തി തയ്യാറാക്കുന്ന അവലോകനം    അവതരിപ്പിക്കും. തുടർന്ന്  ക്യാമ്പംഗങ്ങളുടെ അടുത്ത ദിവസത്തിന് തുടക്കമാകും. ക്യാമ്പിലെ ഓരോ പരിപാടികളും കൂട്ടുകാർ തന്നെയാണ് തയ്യാറാക്കുന്നത്. പരിശീലനത്തിൽ ഒരുവിധ സമ്മർദങ്ങളോ പിരിമുറുകമോ ഇല്ല. വാഴയിലയിൽ നൽകുന്ന നാടൻ ഊണ്, ഇലയപ്പം, മധുരക്കിഴങ്ങും ചേനയും ചേമ്പും ചേർത്ത പുഴുക്ക് തുടങ്ങി വൈവിധ്യമായ ആഹാരങ്ങളും കൂട്ടുകാർക്ക് പുതുമ നൽകി.  ക്യാമ്പ് അംഗങ്ങൾ കൊല്ലത്തെ കൂട്ടുകാരുടെ വീടുകളിലായിരുന്നു താമസം.ഇത് ഗൃഹാതുരത്വം ഉണർത്തി. വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവർ  ഒത്തുചേർന്ന് ഉണ്ടായ സൗഹൃദങ്ങളും ഇഴപിരിയാത്ത സ്നേഹവും പുതിയ തലമുറയ്ക്ക് കരുത്തു പകരും. 
കൊല്ലത്തെ പ്രധാന കലാലയങ്ങളിൽ ഒന്നായ കേൻാൺമെൻറ് ടിടിഐ കൂട്ടുകാർക്ക് പുതുമ നൽകുന്നതായിരുന്നു. പടർന്ന് പന്തലിച്ച വാകമരം, അങ്ങിങ്ങായി നെല്ലിമരവും വർണങ്ങൾ വിതറുന്ന പുഷ്പങ്ങളും പ്രകൃതിക്കിണങ്ങുന്ന കെട്ടിട നിർമാണവും കൂട്ടുകാരെ അതിശയിപ്പിച്ചു. തിരക്കുള്ള പട്ടണത്തിെൻറ മധ്യ ശാന്തസുന്ദരമായ ക്യാമ്പ് പരിസരം പുതിയ അനുഭവം സൃഷ്ടിച്ചതായി അംഗങ്ങൾ ഏക സ്വരത്തിൽ പറഞ്ഞു. 
അനുകാലിക സമൂഹം നേരിടുന്ന വർഗീയതയും മൊബൈയിൽ ഫോൺ ദുരുപയോഗവും വിവരിക്കുന്ന ലഘു നാടകങ്ങളും ക്യാമ്പിൽ പരിശീലിപ്പിച്ചതിൽ ഉൾപ്പെടുന്നു. ക്യാമ്പിൽ ചിട്ടപ്പെടുത്തുന്ന കലാപരിപാടികൾ ഏരിയകളിലെ കലാജാഥകളിൽ അവതരിപ്പിക്കും. ഈ മാസാവസാനത്തോടെ ഏരിയകളിൽ ക്യാമ്പ് പൂർത്തിയാക്കി കലാജാഥകൾ പര്യടനം പൂർത്തിയാക്കും. വേനൽക്കാല പഠനത്തിെൻറ ആവശ്യകത പൂർണമായും പ്രയോജനപ്പെടുത്തുകയാണ് വേനൽത്തുമ്പി കൂട്ടുകാർ. 
അ എന്നു ചൊല്ലുമ്പോ
അമ്മയെ കാണണം
അകക്കണ്ണുകൊണ്ടീ
നാടകം കാണണം.... എന്നു തുടങ്ങുന്ന വരികൾ ക്യാമ്പംഗങ്ങൾ ആവേശത്തോടെ പാടുമ്പോൾ താളം മാത്രമല്ല, മാതൃത്വം ഉയർത്തുകയാണിവിടെ.
പ്രധാന വാർത്തകൾ
 Top