16 June Sunday

കശുവണ്ടി വികസന കോര്‍പറേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം 26ന്‌ മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 

കൊല്ലം
വായ്പ നിഷേധത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകൾക്കുള്ള വായ്പവിതരണച്ചടങ്ങും 50 വർഷം പിന്നിടുന്ന കശുവണ്ടി വികസന കോർപറേഷ​ന്റെ സുവർണ ജൂബിലി ആഘോഷവും 26നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.  പാൽക്കുളങ്ങര ഫാക്ടറിയിലാണ്‌ സുവർണ ജൂബിലി ആഘോഷ ഉദ്‌ഘാടനം. ബാങ്ക് വായ്പ നിഷേധിച്ചതിനാൽ വ്യവസായം നിർത്തിവച്ച സ്വകാര്യ ഫാക്ടറികൾക്ക് പുനർവായ്പ ക്രമീകരിച്ചു നൽകുന്ന ചടങ്ങാണ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്നത്.  വായ്പയ്ക്ക് ഒരുവർഷത്തേക്ക് പലിശ ഇളവ് നൽകുന്നതിനായി സർക്കാർ 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.  കശുവണ്ടി വ്യവസായ സംരക്ഷണത്തിന് നേരിട്ട് പലിശയിളവ് നൽകുന്നതിന് സർക്കാർ തുക വകയിരുത്തിയിട്ടുള്ളത് ആദ്യമാണ്.
  സർക്കാർ നൽകിയ 40 കോടി രൂപ വിനിയോ​ഗിച്ച് കോർപറേഷ​ൻ ഫാക്ടറികളിൽ നിർമാണം പൂർത്തിയായ സമുച്ചയങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.  കോർപറേഷൻ സുവർണ ജൂബിലി സ്മാരകങ്ങളായാണ് ഇവ നിർമിച്ചത്.  ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന്  ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു. 
 സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിൽനിന്നുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മേയർ, ജില്ലാപഞ്ചായത്ത് പ്രസിഡ​ന്റ്, കാപ്പക്സ് ചെയർമാൻ എന്നിവർ രക്ഷാധികാരികളും കോർപറേഷൻ ചെയർമാൻ ചെയർമാനും മാനേജിങ് ഡയറക്ടർ  കൺവീനറുമാണ്. കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ തുളസീധരൻ, ബി സുധീന്ദ്രൻ, എഴുകോൺ നാരായണൻ, കല്ലട കുഞ്ഞുമോൻ, സവിൻ സത്യൻ, കോതേത്ത് ഭാസുരൻ, ടി സി വിജയൻ, അയത്തിൽ സോമൻ, അഡ്വ. ​ഗോപുകൃഷ്ണൻ, ശൂരനാട് കെ ബി ശ്രീകുമാർ, കാപ്പക്സ് ചെയർമാൻ പി ആർ വസന്തൻ, ഭരണസമിതിഅം​ഗം സജി ഡി ആനന്ദ്, കോർപറേഷനിലെ ഉന്നത ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top