17 August Wednesday

ഇ കാസിം സ്മാരക ഹാൾ, നവീകരിച്ച 
സിഐടിയു ഭവൻ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ഞായറാഴ്ച ഉദ്ഘാടനംചെയ്യുന്ന സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഇ കാസിം സ്മാരക ഹാൾ

കൊല്ലം 
സിഐടിയു നേതാവായിരുന്ന ഇ കാസിമിന്റെ സ്മരണയ്ക്കായി സിഐടിയു ജില്ലാ കമ്മിറ്റി നിർമിച്ച ഹാളിന്റെയും നവീകരിച്ച സിഐടിയു ഭവന്റെയും ഉദ്‌ഘാടനം ഞായറാഴ്‌ച. രാവിലെ 10ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. 500 പേർക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെയുള്ളതാണ്‌ ഹാൾ.  
ഇ കാസിമിന്റെ ഫോട്ടോ ധനമന്ത്രി കെ എൻ ബാലഗോപാൽ  അനാച്ഛാദനംചെയ്യും. മീഡിയ റൂം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യും. സിഐടിയു മുൻ ജില്ലാ സെക്രട്ടറി കെ തുളസീധരന്റെ ഫോട്ടോ അനാച്ഛാദനം സിഐടിയു വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കും. സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിയായി തെരഞ്ഞെടുത്ത എൻ എസ് സഹകരണ ആശുപത്രിയുടെ പ്രസിഡന്റ്‌ പി രാജേന്ദ്രനെ എളമരം കരീം അനുമോദിക്കുമെന്ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌, സെക്രട്ടറി എസ് ജയമോഹൻ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top