09 August Sunday

പത്രപ്രവർത്തകേതര പെൻഷൻ അംഗത്വം വൈകരുത്‌: കെഎൻഇഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
കൊല്ലം
പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്ന്‌ കേരള ന്യൂസ്‌ പേപ്പർ  എംപ്ലോയീസ്‌ ഫെഡറേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അപേക്ഷ സ്വീകരിച്ചശേഷം പല കാരണം പറഞ്ഞ്‌ നിരസിക്കുന്ന നിലപാട്‌ പുനഃപരിശോധിക്കണം. 
രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
കൊല്ലം പ്രസ്‌ക്ലബ്‌ ഹാളിൽസമ്മേളനം സിഐടിയു ജില്ലാസെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. 
എസ്‌ വിജയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്‌ പ്രവീൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെഎൻഇഎഫ്‌ സംസ്ഥാന ജനറൽസെക്രട്ടറി സി മോഹനൻ, പ്രസിഡന്റ്‌ ശിവകുമാരൻനായർ, ഐഎൻടിയുസി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ വടക്കേവിള ശശി, ബിഎംഎസ്‌ ജില്ലാ വൈസ്‌പ്രസിഡന്റ്‌ എസ്‌ വാരിജാക്ഷൻ, കൊല്ലം പ്രസ്‌ക്ലബ്‌ സെക്രട്ടറി ജി ബിജു, എസ്‌ ശ്രീഷ്‌കുമാർ, പി എ മഹേഷ്‌ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: എസ്‌ വിജയൻ (പ്രസിഡന്റ്‌, കേരളകൗമുദി), പി എ മഹേഷ്‌ (മാതൃഭൂമി), കെ കെ പ്രസാദ്‌ (ദേശാഭിമാനി)–- വൈസ്‌ പ്രസിഡന്റുമാർ, എസ്‌ പ്രവീൺ (സെക്രട്ടറി, ദേശാഭിമാനി),  ജി ഗോപകുമാർ (ജോയിന്റ്‌ സെക്രട്ടറി, ജനയുഗം), എസ്‌ ശ്രീഷ്‌കുമാർ (മാതൃഭൂമി, ട്രഷറർ).   
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top