04 July Saturday

കലുങ്ക്‌ തകർന്ന്‌ ടിപ്പർലോറി തോട്ടിൽ വീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
കൊല്ലം
മൺറോതുരുത്തിൽ കലുങ്ക്‌ തകർന്ന്‌ ടിപ്പർലോറി തോട്ടിൽ പതിച്ചു. പെരുങ്ങാലം കൊന്നയിൽക്കടവ്‌ റോഡിലെ കലുങ്കാണ്‌  തകർന്നത്‌.  ചൊവ്വാഴ്‌ച  പകൽ 11.30നാണ്‌ സംഭവം. ക്വാറി മാലിന്യങ്ങളുമായി പെരുങ്ങാലത്തേക്ക്‌ വന്ന  ടിപ്പർ  കയറിയതോടെ  കലുങ്ക്‌ തകരുകയായിരുന്നു. തോട്ടിൽ വീണ ടിപ്പർ പിന്നീട്‌ ക്രെയിൻ ഉപയോഗിച്ചു മാറ്റി. 
റോഡിന്റെ  മറുവശത്ത്‌ കുടുങ്ങിപ്പോയ ഒരു കാറും  ക്രയിൻ ഉപയോഗിച്ച്‌ ഇക്കരെയെത്തിച്ചു.  കലുങ്ക്‌ തകർന്നതോടെ പെരുങ്ങാലത്തേക്കുള്ള ഗതാഗതം സ്‌തംഭിച്ചു. ബുധനാഴ്‌ച തോട്ടിൽ മണ്ണിട്ട്‌ ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിക്കും. കൊന്നയിൽക്കടവ്‌ പാലം നിർമാണം തുടങ്ങുന്നതോടെ ഇവിടെ പുതിയ കലുങ്ക്‌ നിർമിച്ച്‌ തോട്‌ പുനഃസ്ഥാപിക്കുമെന്ന്‌ പ്രസിഡന്റ്‌ ബിനുകരുണാകരൻ പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top