20 February Wednesday

എൻജിഒ യൂണിയൻ ഓഫീസിനുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019
കൊല്ലം
 കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. കല്ലേറിൽ ഓഫീസിന്റെ ജനാലകൾ തകർന്നു. തിങ്കളാഴ‌്ച പകൽ 2.30ന‌്  ബൈക്കിൽ എത്തിയ യുവാവ‌്  കെഎസ‌്ആർടിസി ഡിപ്പോയ‌്ക്കു സമീപത്തെ ഓഫീസിനു നേരെ കല്ലെറിയുകയായിരുന്നു.  
 ഹാളിന്റെ ജനാലച്ചില്ലുകളാണ‌് തകർന്നത‌്.  ബൈക്കിലെത്തിയ യുവാവ് ഓഫീസിനു സമീപത്തെ ഇടവഴിയിൽ ബൈക്ക് പാർക്ക് ചെയ്തതിനുശേഷം നടന്ന് ഓഫീസിനു മുന്നിലെത്തി കല്ലെറിയുകയായിരുന്നു. 
 ഓഫീസിലുണ്ടായിരുന്ന യൂണിയൻ നേതാക്കൾ ശബ്ദം കേട്ട് ഇറങ്ങി വന്നപ്പോഴേക്കും അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ‌് പരിശോധിക്കും.
പ്രധാന വാർത്തകൾ
 Top