13 December Friday

മണിക്കൂറുകൾ കാത്തിരുന്ന്‌ കള്ളൻ കൈക്കിലാക്കിയത്‌ 5 പവൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
ചടയമം​ഗലം
വീടിനു സമീപം മണിക്കൂറുകൾ കാത്തുനിന്ന കള്ളൻ കൊണ്ടുപോയത്‌ അഞ്ചു പവൻ.   നിലമേൽ ചരുവിള പുത്തൻവീട്ടിൽ മിലിട്ടറി സർവീസ് ജീവനക്കാരി സുമയുടെ വീട്ടിലാണ് ചൊവ്വാഴ്‌ച പുലർച്ചെ മോഷണം നടന്നത്‌. 
രണ്ടുമുറിയുള്ള വീട്ടിൽ സുമയുടെ രണ്ട്‌ ആൺമക്കളും അവരുടെ ഭാര്യമാരും കുട്ടികളുമാണ്‌ താമസം. പ്രസവിച്ചുകിടന്ന ഇളയമകന്റെ ഭാര്യയുടെ കാലിലെ പാദസരവും മൂത്ത കുട്ടിയുടെ  ആഭരണവുമാണ്‌ മോഷ്ടാവ്‌ അടിച്ചുമാറ്റിയത്‌. കൂട്ടുകിടന്ന ഭർത്താവിന്റെ  സഹോദരിയുടെ ചെയിൻ അഴിക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഉണർന്നതോടെ മോഷ്ടാവ്‌ ഇറങ്ങിയോടി. ഇയാൾ പരിപൂർണ  നഗ്നനായിരുന്നുവെന്ന്‌  സഹോദരി പറഞ്ഞു. വരാന്തയിൽ കിടന്നിരുന്ന ഇളയ മകനെ മറികടന്ന്‌ ജനലിൽകൂടി വാതിൽതുറന്നാണ്‌  കള്ളൻ വീട്ടിൽ 
കയറിയത്‌. 
അയൽപക്കത്തുള്ള സഹോദരങ്ങളുമായി രാത്രി ഒന്നുവരെ സംസാരിച്ചശേഷമാണ്‌ കുടുംബാംഗങ്ങൾ കിടക്കാൻ പോയത്‌.ഇടയ്‌ക്ക്‌ വാതിൽ തുറക്കുന്ന ശബ്ദം വീട്ടുകാർ കേട്ടിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല. തുണി ഉപയോഗിച്ച്‌ കത്തിച്ചിരുന്ന ലൈറ്റ്‌ മൂടാനും ശ്രമിച്ചിട്ടുണ്ട്‌. ഗൃഹനാഥ സുമ തിരുവനന്തപുരത്തെ ജോലിസ്ഥലത്തെ ക്വാർട്ടേഴ്സിലായിരുന്നു. ചടയമം​ഗലം പൊലീസ് 
കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top