26 October Tuesday

എസ്എഫ്ഐ പ്രതിഷേധ സദസ്സ്‌ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
കൊല്ലം
കേരള സർവകലാശാലയുടെ വ്യാജ ബിടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്ത് തൊഴിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യൂത്ത്കോൺഗ്രസ്– -കെഎസ്‌യു പങ്ക്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. തട്ടിപ്പിനു ചുക്കാൻ പിടിച്ചവരെന്നു സംശയിക്കുന്നവർ ജില്ലയിലെ പ്രധാന കെഎസ്‌യു–- യൂത്ത്കോൺഗ്രസ് നേതാക്കളാണ്. ഇവരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന്‌ എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. 
കൊല്ലം എസ്എൻ കോളേജിനു മുന്നിൽ നടന്ന പ്രതിഷേധ സദസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ് ഉദ്‌ഘാടനംചെയ്തു . ജില്ലാ പ്രസിഡന്റ്‌ അഞ്ജുകൃഷ്ണ അധ്യക്ഷയായി. സെക്രട്ടറി പി അനന്ദു സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി, ഗോപികൃഷ്ണൻ, യു എസ്‌ രാഹുൽ, അമൽ കടയ്‌ക്കൽ, ഗോകുൽ, അലീന, അൻവർ സുമി, അനന്ദു അനിൽ എന്നിവർ നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top