07 December Tuesday

ശൂരനാട് വടക്ക് ഡിസിസിയിൽ 
കോവിഡ് രോഗി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
ശൂരനാട് 
ശൂരനാട് വടക്ക് പഞ്ചായത്തിലെ ഗൃഹവാസ ചികിത്സാ കേന്ദ്രത്തിൽ (ഡിസിസി) കോവിഡ് രോഗി മരിച്ചു. കുന്നിരാടം കക്കാട്ടിൽ വീട്ടിൽ മനുവേൽ (55)ആണ്‌ മരിച്ചത്‌. ഒരാഴ്ചയായി ഇവിടെ പ്രവേശിപ്പിച്ചിരുന്ന മനുവേലിന് ഞായർ മുതൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ബന്ധുക്കളെ വിളിച്ചു മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കൾ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ടതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാമെന്ന്‌ ഉറപ്പുനൽകി. എന്നാൽ, ഇവിടെയെത്തിയ ബന്ധുക്കളെ മനുവേലിന് കുഴപ്പമില്ലെന്നു പറഞ്ഞ്‌ അധികൃതർ തിരിച്ചയച്ചതായാണ്‌ പരാതി. ബുധൻ രാവിലെ മനുവേൽ മരിച്ചെന്ന വാർത്തയാണ് അറിയുന്നത്. 
ഇതിന് മുമ്പും സമാനമായ രീതിയിൽ മൂന്ന് മരണമുണ്ടായി. പഞ്ചായത്ത്‌ അധികൃതരുടെ വീഴ്ചയ്ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പ്രതീകാത്മക ശവമഞ്ചവുമായെത്തി പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു. 28 ലക്ഷം രൂപ പഞ്ചായത്ത്‌ തനത് ഫണ്ടിൽനിന്ന് എടുത്താണ് കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്നത്. എന്നിട്ടും മതിയായ സൗകര്യം ഒരുക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല. വിശദമായ അന്വേഷണം നടത്തി കുറ്റകാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിസിസിയുടെ മറവിലെ അഴിമതി അന്വേഷിക്കണമെന്നും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top