20 October Tuesday

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മർദിച്ചു

സ്വന്തം ലേഖകൻUpdated: Monday Sep 14, 2020
കൊല്ലം
കോൺഗ്രസ് വടക്കേവിള ബ്ലോക്ക് പ്രസിഡന്റ്‌ ആർ രാജ്മോഹനെ യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഭിലാഷ് കുരുവിളയുടെ നേതൃത്വത്തിൽ കൈയേറ്റംചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എ എം സജീവ്കുമാർ, മുൻ കൗൺസിലർ സി വി അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈയേറ്റം. മൂന്നുപേർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പ്രസിഡന്റ് ഡിസിസി പ്രസിഡന്റിന് പരാതി നൽകി. 
കോൺഗ്രസ് നിയന്ത്രണത്തിലുള്ള പട്ടത്താനം സർവീസ് സഹകരണ ബാങ്ക് മാനേജരും വടക്കേവിള ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അജിത് ബേബിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. 
അഭിലാഷ് ഭരതന്റെ വീട്ടിലിരുന്ന രാജ്‌മോഹനെ ഒരുകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയശേഷമായിരുന്നു മർദനം. അഭിലാഷിന്റെ മരണത്തിന്‌ കാരണം അജിത് ബേബിയാണെന്ന് ആത്മഹത്യാക്കുറിപ്പുണ്ട്. അതിനാൽ അജിത്ബേബിയെ പാർടിയിൽനിന്ന് പുറത്താക്കുന്നതായി എഴുതി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വെറുതെ വിടില്ലെന്നും പറഞ്ഞു. ഇക്കാര്യം എന്റെ പരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞപ്പോൾ അഭിലാഷ് കുരുവിള ഷർട്ടിൽ കുത്തിപ്പിടിച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. ഒപ്പമുള്ളവർ അസഭ്യം പറഞ്ഞു.  
അതിനിടെ യൂത്ത്കോൺഗ്രസ് വാർഡ് കമ്മിറ്റി രൂപീകരണത്തിന്റെ ജില്ലാതല  ഉദ്ഘാടനം നിർവഹിക്കാൻ ഞായറാഴ്ച കൊല്ലത്തെത്തിയ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആത്മഹത്യചെയ്‌ത അഭിലാഷ് ഭരതന്റെ വീട്ടിൽ എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. യൂത്ത് കോൺഗ്രസ് മുണ്ടയ്ക്കൽ മണ്ഡലം പ്രസിഡനചൊയിരുന്നു അഭിലാഷ്. എ ഗ്രൂപ്പുകാരനായ ഷാഫിയെ വീട് സന്ദർശനത്തിൽനിന്ന് ഒഴിവാക്കിയത്‌ ജില്ലയിലെ ഗ്രൂപ്പ് നേതൃത്വമാണെന്നാണ്‌  ആക്ഷേപം. ഇതേതുടർന്ന് വൈകിട്ട് മുണ്ടക്കൽ നടന്ന യോഗത്തിൽ പ്രതിഷേധ മുദ്രാവാക്യം ഉയർന്നു. രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ എസ് അബിന്റെ വീട്ടിൽ നടന്ന യോഗവും അലങ്കോലപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top