21 October Monday

യുഎൻഎ സാമ്പത്തിക തട്ടിപ്പ്‌ കേസ്‌ റദ്ദാക്കില്ല

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2019
 
ന്യൂഡൽഹി
യുഎൻഎ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പ്‌ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. 
ആരോപണങ്ങളെക്കുറിച്ച്‌ നിഷ്‌പക്ഷ അന്വേഷണം നടക്കുന്നതിനെ എന്തിനാണ്‌ എതിർക്കുന്നതെന്ന്‌ ജസ്റ്റിസ്‌ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു. ഇതേത്തുടർന്ന്‌ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻഎ സംസ്ഥാന പ്രസിഡന്റ്‌ ഷോബി ജോസഫ്‌ നൽകിയ ഹർജി പിൻവലിച്ചു.
യുഎൻഎ ഭാരവാഹികളുടെ നേതൃത്വത്തിൽ മൂന്നരക്കോടിയുടെ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌. എഫ്‌ഐആർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പ്രധാന വാർത്തകൾ
 Top