22 October Tuesday

കിടപ്പുരോഗികൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
എഴുകോൺ
കിടപ്പുരോഗികൾക്കും നിർധന കുടുംബങ്ങൾക്കും സിപിഐ എം പ്രവർത്തകർ ഓണക്കോടിയും ഓണക്കിറ്റും വിതരണംചെയ്തു. സിപിഐ എം എഴുകോൺ, പുളിയറ, ടൗൺ ഈസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് തിരുവോണത്തിന് ഓണക്കോടിയും ഓണക്കിറ്റും വിതരണംചെയ്തത്. ലോക്കൽ കമ്മിറ്റിഅംഗം വി സന്ദീപ്, ബ്രാഞ്ച് സെക്രട്ടറിമാരായ ആർ ശിശുപാലൻ, ബി അനിരുദ്ധൻ, ഡിവൈഎഫ്ഐ എഴുകോൺ ഈസ്റ്റ് മേഖലാ പ്രസിഡന്റ് അനു, പ്രമോദ്, ഷീജ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top