22 October Tuesday

ടി ആർ മോഹനൻപിള്ളയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
എഴുകോൺ
സിപിഐ എം കരീപ്ര സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ടി ആർ മോഹനൻപിള്ളയുടെ ഒന്നാം അനുസ്മരണദിനം കരീപ്ര സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ലോക്കൽ സെക്രട്ടറി എൻ എസ് സജീവ് പതാക ഉയർത്തി. അനുസ്മരണയോഗത്തിൽ അനിൽകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് ശ്രീകുമാർ, എ അഭിലാഷ്, ലോക്കൽ സെക്രട്ടറിമാരായ എൻ എസ് സജീവ്, സി ഉദയകുമാർ, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ റഹ്മാൻ, ഇ കെ നിസാർ, ടി സി പുഷ്പകുമാരി, ബി മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top