22 September Tuesday
തദ്ദേശ തെരഞ്ഞെടുപ്പ്‌ വോട്ടർപട്ടികയായി

സ്‌ത്രീകൾക്ക്‌ ഭൂരിപക്ഷം

സ്വന്തം ലേഖകന്‍Updated: Friday Aug 14, 2020
 
കൊല്ലം
കോവിഡ്‌ കാലത്ത്‌ പുത്തൻ പ്രചാരണതന്ത്രങ്ങളോടെ നടക്കുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പിൽ താരമാകുന്നത്‌  വനിതകൾ. ജില്ലയിൽ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച കരട്‌ ‌വോട്ടർപട്ടികയിൽ പുരുഷന്മാരേക്കാൾ 1,12,151 സ്‌ത്രീകൾ‌ കൂടുതലാണ്‌. 10,93,220 ആണ്‌ ‌സ്‌ത്രീവോട്ടർമാരുടെ എണ്ണം.  പുരുഷന്മാർ: -9,81,069. കരട്‌ വോട്ടർപട്ടിക പ്രകാരം  ജില്ലയിൽ ആകെ വോട്ടർമാർ 20,74,299 പേർ. 68 പഞ്ചായത്തിലായി 16,62,026,  നഗരസഭയിൽ 2,81,036, നാല്‌ മുനിസിപ്പാലിറ്റികളിൽ 1,31,237 എന്നിങ്ങനെയാണിത്‌. ഏഴ്ു പഞ്ചായത്തിലായി 10 ‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട്‌. 
തൃക്കോവിൽവട്ടം പഞ്ചായത്തിലാണ്‌ കൂടുതൽ വോട്ടർമാരുള്ളത്‌–- 42,328 പേർ‌. 7937 വോട്ടർമാരുള്ള മൺറോതുരുത്താണ്‌‌  പുറകിൽ. പുനലൂർ–- 39,961, പരവൂർ–- 28,559, കരുനാഗപ്പള്ളി– 38,500, കൊട്ടാരക്കര–-24,217 എന്നിങ്ങനെയാണ്‌ മുനിസിപ്പാലിറ്റികളിലെ വോട്ടർമാർ. സ്‌ത്രീ, പുരുഷ വോട്ടർമാരുശട എണ്ണത്തിലും   തൃക്കോവിൽവട്ടമാണ് മുന്നിൽ‌–- 22,373 (സ്‌ത്രീകൾ), -19955 –-പുരുഷന്മാർ). സ്‌ത്രീ വോട്ടർമാരിൽ കല്ലുവാതുക്കലാണ് രണ്ടാമത്‌–- -21,116 പേർ. മൺറോതുരുത്തിൽ 4159 പേർ സ്ത്രീകളും 3778 പേർ പുരുഷന്മാരുമുണ്ട്‌.  
മൺറോതുരുത്ത്‌‌, ആര്യങ്കാവ്,  കുണ്ടറ, നിലമേൽ, പട്ടാഴി വടക്കേക്കര, പേരയം, തെക്കുംഭാഗം, പടിഞ്ഞാറെ കല്ലട, നീണ്ടകര പഞ്ചായത്തുകളിൽ 15,000നു‌ താഴെ മാത്രമാണ്‌ വോട്ടർമാർ.  ചവറ,  ഏരൂർ, ശൂരനാട്‌ നോർത്ത്‌ പഞ്ചായത്തുകളിൽ രണ്ടുവീതവും ഇടമുളയ്‌ക്കൽ, കൊറ്റങ്കര, ഇളമ്പള്ളൂർ,  ശാസ്‌താംകോട്ട, പഞ്ചായത്തുകളിൽ ഒന്നുവീതവും  ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട്‌. തൃക്കോവിൽവട്ടത്തുതന്നെയാണ്‌ കൂടുതൽ വാർഡുകൾ–-23.  മൺറോതുരുത്തിലാണ്‌ കുറവ്‌–-  13. ജില്ലയിലാകെ 1234 വാർഡാണുള്ളത്‌. 
നിലവിലെ വാർഡുകൾ അടിസ്ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌. നവംബർ 11നാണ്‌ നിലവിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാകുന്നത്‌. വോട്ടർപട്ടികയിൽ പേര്‌ ചേർക്കാത്തവർക്ക്‌ വീണ്ടും അവസരം നൽകും. അപേക്ഷകളും ആക്ഷേപങ്ങളും 26 വരെ സ്വീകരിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top