26 September Saturday

ഭീഷണിപ്പെടുത്തി പണവും ഫോണും കവർന്നവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

മിറാസും നിയാസും

കൊല്ലം
മോഷണക്കേസിലെ പ്രതികൾ കിളികൊല്ലൂരിൽ പിടിയിൽ.  കിളികൊല്ലൂർ ഒരുമ നഗർ നിഷാദ് ‌മൻസിലിൽ നിയാസ്‌, ഇരവിപുരം താഴത്തുചേരിയിൽ മിറാഷിമൻസിലിൽ മിറാസ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. 
കരിക്കോട്‌ ഷാപ്പുമുക്ക്‌ പെട്രോൾപമ്പിനു സമീപം സംസാരിച്ചുനിന്ന സുഹൃത്തുക്കളായ അനുരാജിനെയും അനീഷിനെയും ദേഹോപദ്രവം ഏൽപ്പിച്ച്‌ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മൊബൈൽഫോണും സ്വർണമാലയും 2000 രൂപയും അപഹരിച്ച്‌ കടന്നുകളായൻ ശ്രമിച്ച പ്രതികളെ പൊലീസ്‌ സാഹസികമായി പടികൂടുകയായിരുന്നു. ഇരവിപുരം, കുണ്ടറ, കിളികൊല്ലൂർ സ്‌റ്റേഷനുകളിലായി നിരവധി മോഷണ, കൊലപാതകശ്രമ കേസുകളിൽ പ്രതികളാണ്‌. 
കിളികൊല്ലൂർ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ വി വി അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ്‌ഇൻസ്‌പെക്ടർമാരായ ബി അരുൺഷ, നാസർ, എഎസ്‌ഐ ജയൻ സക്കറിയ എന്നിവരാണ്‌ സംഘത്തെ പിടികൂടിയത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top