22 September Tuesday

ബിജെപി എംപിയുടെ പ്രസ്താവന: ‌ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
തിരുവനന്തപുരം
ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളാണെന്ന ബിജെപി എംപി അനന്തകുമാർ ഹെഗ്‌ഡേയുടെ പ്രസ്താവനയിൽ വ്യാപക പ്രതിഷേധം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ബിഎസ്എൻഎൽ ഓഫീസുകളിൽ ജീവനക്കാർ പോസ്റ്റർ പ്രചാരണം നടത്തി. 
സംഭവത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നല്ലരീതിയിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ജീവനക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരുതരത്തിലുള്ള സാമ്പത്തികസഹായവും കേന്ദ്രസർക്കാരിൽ നിന്ന് ബിഎസ്എൻഎല്ലിന്‌ ലഭിക്കുന്നില്ല. ശമ്പളംപോലും യഥാസമയം നൽകുന്നില്ല.  പണിയെടുത്ത കരാർ തൊഴിലാളികൾക്ക് കഴിഞ്ഞ 10 മാസമായി ശമ്പളം നൽകിയിട്ടില്ല. ഇത്തരത്തിൽ പണിയെടുക്കുന്ന ജീവനക്കാരെയാണ്‌ എംപി അപമാനിച്ചതെന്ന്‌ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ട്വീറ്ററിലും ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധമറിയിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top