26 August Monday

മരുന്നുകൾ എത്തിച്ച് കെഎംഎസ്‌ആർഎ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കൊല്ലം
പ്രളയബാധിത ജില്ലകളിൽ എത്തിക്കാനായി അവശ്യമരുന്നുകൾ കേരള മെഡിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ (കെഎംഎസ്‌ആർഎ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി എം വർഗീസ് ഹാളിലെ കല‌ക്‌ഷൻ സെന്ററിൽ എത്തിച്ചു. കെ സോമപ്രസാദ് എംപി അസോസിയേഷൻ അംഗങ്ങളോടൊപ്പം കല‌ക്‌ഷൻ സെന്ററിലെത്തി അസിസ്റ്റന്റ് കലക്ടർ മാമോനി ഡോലയ്ക്ക് മരുന്നുകൾ കൈമാറി. മരുന്നുകൾ ഇന്നുതന്നെ പ്രളയബാധിത ജില്ലകളിൽ  അയക്കും. 
പീഡിയാട്രിക് മരുന്നുകൾ, വേദന സംഹാരികൾ, ആൻഡി ബയോട്ടിക്സ്, കഫ് സിറപ്പുകൾ, ഡയബെറ്റിക്സ്, ബ്ലഡ്‌ പ്രഷർ തുടങ്ങിയവക്കുള്ള മരുന്നുകൾ ഈ കൂട്ടത്തിലുണ്ട്. അസോസിയേഷനിലെ അംഗങ്ങളിൽനിന്ന് ശേഖരിച്ചതാണ് മരുന്നുകൾ.
ഫെഡറേഷൻ ഓഫ് മെഡിക്കൽ റെപ്രസെന്റേറ്റീവ് അസോസിയേഷൻ ദേശീയ സെക്രട്ടറി എം എം ലത്തീഫ്, കെഎംഎസ്‌ആർഎ ജില്ലാ സെക്രട്ടറി ജീവൻ എസ്‌ കുമാർ, എ എസ്‌ അജീഷ്, ഉണ്ണി ചന്ദ്രൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരുന്നകൾ എത്തിച്ചത്.
പ്രധാന വാർത്തകൾ
 Top