09 August Sunday

20/33 സമ്പർക്കത്തിൽ

സ്വന്തം ലേഖകൻUpdated: Tuesday Jul 14, 2020
കൊല്ലം
ജില്ലയിൽ കോവിഡ്‌ബാധ അതീവ ഗുരുതരനിലയിലേക്ക്. തിങ്കളാഴ്‌ച 33പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതിൽ 20പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്‌. കോവിഡ് ബാധിച്ച് ഞായറാഴ്‌ച  മരിച്ച വാളത്തുംഗൽ സ്വദേശി ത്യാഗരാജന്റെ (74) കുടുംബത്തിലെ അഞ്ചുപേരും പടപ്പക്കരയിലെ ഒരു കുടുംബത്തിലെ നാലുപേരും രോഗംസ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 10പേർ രോഗമുക്തരായി വീട്ടിലേക്ക്‌ മടങ്ങി.
വാളത്തുംഗൽ സ്വദേശിയുടെ സമ്പർക്കത്തിൽപ്പെടുന്ന അഞ്ചുപേരും ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ മത്സ്യവിൽപ്പനക്കാരന്റെ (52) സമ്പർക്കത്തിലുള്ള 10 പേരും ആറിന് രോഗം സ്ഥിരീകരിച്ച ചേനങ്കരയിൽ മത്സ്യവിൽപ്പന നടത്തിയിരുന്ന വടുതല സ്വദേശി (36)യുടെ സമ്പർക്കത്തിലുള്ള രണ്ടുപേരും രോഗബാധിതരായി.  10ന് രോഗം സ്ഥിരീകരിച്ച ശാസ്താംകോട്ട സ്വദേശിനി (55)യുടെ സമ്പർക്കം സംശയിക്കുന്ന ഒരാളും തമിഴ്‌നാട്ടിൽനിന്ന്‌ എത്തിയ ട്രക്ക് ഡ്രൈവറുടെ സമ്പർക്കത്തിലൂടെ രോഗംപകർന്നതെന്ന് സംശയിക്കുന്ന ഒരാളും ഉൾപ്പെടുന്നു. ഒരാളുടെ യാത്രാവിവരമില്ല. 13പേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്. ആഞ്ഞിലിമൂട്ടിലെ മത്സ്യവിൽപ്പനക്കാരന്റെ സമ്പർക്കത്തിലുള്ള രണ്ടുപേർ കന്യാകുമാരി സുനാമി കോളനിയിൽനിന്ന്‌ എത്തിയവരാണ്. 
കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ  നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക്‌ഡൗണിന്‌ സമാനമായ നടപടികൾ‌ ജില്ലാ ഭരണകേന്ദ്രം സ്വീകരിച്ചു തുടങ്ങി‌. സോണുകളിലേക്കുള്ള വഴികളെല്ലാം അടച്ചുപൂട്ടി. തീരദേശം പൂർണമായും ട്രിപ്പിൾ ലോക്‌ഡൗണിലായി.  
മരിച്ച ത്യാഗരാജന്റെ ഭാര്യ (69), മകൻ (46), മകൾ (44), മരുമകൾ (43), ചെറുമകൻ (16) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊടിയൂർ കല്ലേലിഭാഗം സ്വദേശി (48)യാണ് തമിഴ്‌നാട്ടിൽനിന്ന്‌ എത്തിയ  ട്രക്ക് ഡ്രൈവറിൽനിന്ന്‌ രോഗം ബാധിച്ചതായി സംശയിക്കുന്നത്. ആഞ്ഞിലിമൂട്ടിലെ മത്സ്യവിൽപ്പനക്കാരന്റെ സമ്പർക്കത്തിൽപ്പെടുന്നവരാണ് ശാസ്താംകോട്ട മനക്കര സ്വദേശിനികളായ രണ്ടുപേർ, പടപ്പക്കര സ്വദേശികളായ നാലു യുവതികൾ, ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി (59), ശൂരനാട് തെക്കേമുറി സ്വദേശി (24), കന്യാകുമാരി സുനാമി കോളനിയിൽനിന്ന്‌ എത്തിയ  53, 25 വയസ്സുള്ളവരും.   
 പത്തിന് രോഗം സ്ഥിരീകരിച്ച ശാസ്താംകോട്ട സ്വദേശിനി (55)യുടെ സമ്പർക്കത്തിൽപ്പെടുന്നയാളാണ്‌ ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശിനി (13). ആറിന് രോഗം സ്ഥിരീകരിച്ച ചേനങ്കരയിൽ മത്സ്യവിൽപ്പന നടത്തിയിരുന്ന വടുതല സ്വദേശി (36)യുടെ സമ്പർക്കം സംശയിക്കുന്നവരാണ് പന്മന സ്വദേശികളായ 38 വയസ്സുള്ള യുവാവും ആറു വയസുള്ള പെൺകുട്ടിയും. അഞ്ചൽ പിറവം സ്വദേശി (50)യുടെ യാത്രാചരിത്രം ലഭ്യമല്ല.
വിദേശത്തുനിന്ന്‌ എത്തിയവർ: വെട്ടിക്കവല കോക്കാട്‌ സ്വദേശി (33),  പട്ടാഴി പന്തപ്ലാവ് സ്വദേശിയായ ബാലൻ (ഏഴ്‌),   ഇളമാട് സ്വദേശി (30), പോരുവഴി ഇടയ്ക്കാട് സ്വദേശി (35),  പട്ടാഴി സ്വദേശിനി (60)യും ഒരു വയസ്സും ഏഴു മാസവും പ്രായമായ പെൺകുഞ്ഞ്, ചന്ദനത്തോപ്പ് സ്വദേശി (32),  ചവറ കോട്ടയ്ക്കകം സ്വദേശി (64), ഇട്ടിവ സ്വദേശി, മയ്യനാട് സ്വദേശി (44), ശൂരനാട് പടിഞ്ഞാറ്റിൻകര സ്വദേശി  (45), മൈനാഗപ്പള്ളി സ്വദേശി (31), കൊല്ലം കോർപറേഷൻ കോട്ടുക്കൽ സ്വദേശി (31).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top