09 August Sunday

നിയന്ത്രണം ലംഘിക്കുന്നു; തീരത്ത്‌ ജാഗ്രത

സ്വന്തം ലേഖകന്‍Updated: Tuesday Jul 14, 2020
കൊല്ലം
‌ട്രോളിങ്‌‌ നിരോധനം കഴിയു‌മ്പോൾ മത്സ്യബന്ധനത്തിനു പോകാനായി തമിഴ്‌നാട്‌ അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികൾ ജില്ലയുടെ തീരമേഖലയിൽ എത്തുന്നു. തെറ്റായ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്‌തും വ്യാജ തിരിച്ചറിയൽ രേഖ നൽകിയും ഇതര സംസ്ഥാനത്തുനിന്ന്‌ ആളുകൾ എത്തുന്നുണ്ടെന്നാണ്‌ വിവരം. മീൻപിടിത്തത്തിനായി എത്തുന്നവർ ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നു. ശക്തികുളങ്ങര, മുക്കാട്‌, കാവനാട്‌, ഇരവിപുരം മേഖലകളിലാണ്‌ ഇവരുടെ സാന്നിധ്യം അധികവും. ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്ന ഈ സാഹചര്യത്തെ കർശനസുരക്ഷാ പരിശോധനയിലൂടെ മറികടക്കാനുള്ള നടപടികളിലാണ്‌ ജില്ലാ ഭരണകേന്ദ്രം. എത്തുന്നവരിൽ കോവിഡ്‌ ബാധിതമേഖലകളിൽ നിന്നുള്ളവരും ഉണ്ടെന്ന പരാതി തീരദേശമേഖലയിൽനിന്ന് ഉയർന്നിരുന്നു. 
ശക്തികുളങ്ങരയിൽ ബോട്ടുടമകളിലെ ചിലർ തൊഴിലാളികളെ നേരത്തെ എത്തിച്ച് ഹോട്ടലുകളിലും മറ്റും ക്വാറന്റൈനില്‍ ആക്കിയിട്ടുണ്ട്‌. 
ഇവരിൽ ചിലർ പുറത്തിറങ്ങി നടന്നതിനെ തുടർന്ന്‌ പൊലീസ്‌ ഇടപെട്ടിരുന്നു. കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ അഴീക്കൽ മുതൽ പരവൂർ വരെ കഴിഞ്ഞ ദിവസങ്ങളിൽ മൈക്ക്‌ അനൗൺസ്‌മെന്റ്‌ നടത്തിയിരുന്നു. കടലോരജാഗ്രതാ സമിതികളും ബോട്ട്‌ മുതലാളിമാരും മത്സ്യത്തൊഴിലാളികളും കൊവിഡ്‌ ബാധിതമേഖലയിൽനിന്ന്‌ ആരെങ്കിലും എത്തുന്നുണ്ടോയെന്ന്‌ നീരീക്ഷിക്കുന്നുണ്ട്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top