09 August Sunday

സാന്ത്വനമേകാൻ പുത്തൂരിൽ സായന്തനം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
എഴുകോൺ 
വയോധികരുടെ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത്‌ ഒരുക്കുന്ന സായന്തനം വൃദ്ധസദനത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. പ്രീമെട്രിക് ഹോസ്റ്റലിനു സമീപം പവിത്രേശ്വരം പഞ്ചായത്ത്‌ പുത്തൂർ പഴയചിറയിൽ വിട്ടുനൽകിയ 60 സെന്റിലാണ് കെട്ടിടം നിർമിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതാണ് സായന്തനം. ഭക്ഷണവും വസ്ത്രവും ചികിത്സയും മറ്റു സൗകര്യങ്ങളും സായന്തനത്തിൽ ലഭ്യമാക്കും. മാനസിക ഉല്ലാസപരിപാടികളും അന്തരീക്ഷവും ഒരുക്കിയ സായന്തനം ഓണത്തിന് മുമ്പ് ഉദ്ഘാടനംചെയ്യും. 
ജില്ലാ പഞ്ചായത്തിന്റെ 1.5 കോടി രൂപ ചെലവിൽ 4000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടുനില കെട്ടിടമാണ് നിർമിക്കുന്നത്. ഹൗസിങ്‌ ബോർഡിനാണ് നിർമാണച്ചുമതല. ലോക്ഡൗണിനെ തുടർന്ന് ഇടയ്ക്ക് നിർമാണം നിലച്ചെങ്കിലും ഇപ്പോൾ പുനരാരംഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top