25 July Sunday
അന്നം മുടങ്ങിയില്ല

ലോക്‌ഡൗണിലും 
വാനരന്മാർക്ക്‌ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

ശാസ്താംകോട്ടയിലെ വാനരന്മാർ ഡിവൈഎഫ്ഐ നൽകിയ 
ഭക്ഷണം കഴിക്കുന്നു

സ്വന്തം ലേഖകന്‍
ശാസ്താംകോട്ട
രണ്ടാം ലോക്‌ഡൗണിലും ശാസ്താംകോട്ടയിലെ വാനരന്മാർക്ക് അന്നം മുടങ്ങിയില്ല. ഡിവൈഎഫ്ഐ പ്രവർത്തകരാണ്‌ 36 ദിവസമായി വാനരന്മാർക്ക് ഭക്ഷണം നൽകുന്നത്. ലോക്ഡൗൺ ആരംഭിച്ച മെയ് എട്ടുമുതൽ ഒരുദിവസം പോലും അന്നം മുടങ്ങാതെയാണ്‌  സംരക്ഷണം ഏറ്റെടുത്തത്‌.
ആദ്യ ലോക്ഡൗണിൽ മുഖ്യമന്ത്രിയുടെ നിർദേശം ഏറ്റെടുത്താണ്‌ മുടങ്ങാതെ ഭക്ഷണം നൽകിയത്‌. രണ്ടാം ലോക്ഡൗണിൽ ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി സ്വമേധയാ ക്യാമ്പയിൻ ഏറ്റെടുത്തു. കുരങ്ങന്മാരുടെ ഇഷ്ട ഭക്ഷണമായ ചോറും പയറിനുമൊപ്പം തണ്ണിമത്തൻ, ചക്ക, മാങ്ങ, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങളും ചേർത്താണ് ഭക്ഷണം. ദിവസവും എട്ട് മേഖലാ കമ്മിറ്റികളിലെ യൂണിറ്റുകളാണ് ഭക്ഷണം എത്തിക്കുന്നത്‌. ഇതോടെ  ദിവസവും വാനരന്മാരുടെ സംഘം ഭക്ഷണം കാത്തുനിൽക്കുന്ന കാഴ്‌ചയും സ്ഥിരമായി. തൂശനിലയിൽ വിളമ്പിത്തീരാൻ കാത്തുനിൽക്കാതെ തല മുതിർന്നയാൾ ആദ്യം കഴിക്കുകയാണ് പതിവ്. ബാക്കിയുള്ളവരും കൂടെ ചേരുന്നതോടെ ഉത്സവാന്തരീക്ഷമാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top