25 July Sunday

വാനരന്മാർക്ക്‌ ഭക്ഷണമൊരുക്കാൻ 
സഹായവുമായി ദേവസ്വം പ്രചാരസഭ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
ശാസ്താംകോട്ട
ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിലെ അമ്പലക്കുരങ്ങുകൾക്ക് ഇഷ്ടഭക്ഷണമൊരുക്കാൻ സഹായവുമായി തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ. 
ഭക്ഷണം ഒരുക്കാൻ ആവശ്യമായ അരി, പയർ, കടല, അവൽ, ശർക്കര, ഫലവർഗങ്ങൾ എന്നിവ ക്ഷേത്രത്തിൽ എത്തിച്ചു നൽകി. ക്ഷേത്രത്തിൽനിന്ന് നൽകുന്ന ഭക്ഷണം കുരങ്ങുകൾക്ക് മതിയാകാത്തതിനെ തുടർന്നാണ് ദേശീയ പ്രചാരസഭ ഒരു മാസക്കാലം കുരങ്ങുകൾക്ക് ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചത്‌. ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ, സാംസ്കാരിക സംഘടനയായ തിടമ്പ് എന്നിവയുമായി സഹകരിച്ചാണ് വാനരന്മാർക്ക് ഭക്ഷണമൊരുക്കാനുള്ള സഹായമെത്തിച്ചത്‌.  
ശാസ്താംകോട്ട പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി ആർ ശങ്കരപ്പിള്ള യോഗം ഉദ്ഘാടനംചെയ്തു. 
ദേശീയ പ്രചാരസഭ ചെയർമാൻ ആർ ഷാജി ശർമ അധ്യക്ഷനായി. ഭക്ഷ്യവസ്തുക്കളുടെ സമർപ്പണം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു. ഉപദേശക സമിതി ഭാരവാഹികളായ കാഞ്ഞിരംവിള അജയകുമാർ, ആർ രാജേന്ദ്രൻപിള്ള, സബ് ഗ്രൂപ്പ് ഓഫീസർ വിക്രമൻ എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ ഗീത, സി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top