25 July Sunday

നിർത്തിയിട്ടിരുന്ന ഓട്ടോയില്‍ കാറിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

തേവലക്കര മുള്ളിക്കാലയിൽ കാറിടിച്ചു തകർന്ന ഓട്ടോറിക്ഷ

ചവറ
ചവറ –-ശാസ്താംകോട്ട റോഡിൽ മുള്ളിക്കാല യത്തീംഖാന ജങ്ഷനു കിഴക്കുവശം പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയില്‍ കാറിടിച്ചു കയറി. ആളപായമില്ല. ഞായാറഴ്ച പകൽ നാലിനായിരുന്നു സംഭവം. ശാസ്താംകോട്ട ഭാഗത്തേക്കുപോയ കാർ അരിനല്ലൂർ പാലിവേലിക്കിഴക്കതിൽ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഓട്ടോയില്‍ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിലിടിച്ചശേഷം കാർ സമീപമുള്ള വൈദ്യുത തൂണിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ രണ്ടായൊടിഞ്ഞു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. വാഹനമോടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിനും ഭാഗികമായി കേടുപറ്റിയിട്ടുണ്ട്. തെക്കുംഭാഗം പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടിയെടുത്തു. അപകടകാരണം വ്യക്തമല്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top