22 October Tuesday

ചെങ്കോട്ട–-പുനലൂർ പാതയിൽ ട്രെയിനില്ല എന്ന‌ു തീരും യാത്രക്കാരുടെ ദുരിതം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

  

പുനലൂർ
വേണ്ടത്ര ട്രെയിനുകളില്ലാതെ ദുരിതപർവം താണ്ടുകയാണ‌്  ചെങ്കോട്ട–-പുനലൂർ പാതയിലെ യാത്രക്കാർ. ബ്രോഡ്ഗേജ് പാതയുടെ പണി പൂർത്തിയാക്കി ഒന്നരവർഷം കഴിഞ്ഞിട്ടും തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ട്രെയിനില്ലാത്തതാണ‌് യാത്രക്കാർക്ക‌് ദുരിതമാകുന്നത‌്. ചെങ്കോട്ടയിലേക്ക് കൊല്ലത്തുനിന്നുള്ള പാസഞ്ചർ ട്രെയിൻ പകൽ 11.45ന‌് പുനലൂരിലൂടെ കടന്നുപോകും. 
കൊല്ലം- –-എഗ്‌മോർ എക്സ്പ്രസ് പകൽ 12.30നാണ് പുനലൂർ വഴി പോകുന്നത്. ഈ ട്രെയിനുകളിൽ തെങ്കാശിയിൽ പോകുന്നവർക്ക‌് തിരികെ കേരളത്തിലേക്ക് വരാൻ ട്രെയിനില്ല. പകൽ 12.30ന് ചെങ്കോട്ടയിൽനിന്ന‌് കൊല്ലത്തേക്കുള്ള പാസഞ്ചർ ട്രെയിൻ മാത്രമാണ് ഈ റൂട്ടിൽ തിരികെയുള്ളത്. 
തിരുനെൽവേലിയിൽനിന്ന്-  പാലക്കാട്ടേക്കുള്ള പാലരുവി എക്സ്പ്രസ് രാത്രി 12.30ന് ചെങ്കോട്ടയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. രാവിലെ എഗ്‌മോർ–-- കൊല്ലം എക്സ്പ്രസും ചെങ്കോട്ട വഴി പുനലൂരിലേക്ക് വരും. പിന്നീട് കേരളത്തിലേക്ക് ട്രെയിനില്ല. എറണാകുളം –-കൊല്ലം–- --വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ ഒരു ട്രിപ്പാണ് ഓടുന്നത്. ശനിയാഴ്ച വൈകിട്ട് 4.30ന് പുനലൂരിൽ എത്തുന്ന  വേളാങ്കണ്ണി ട്രെയിൻ അവിടേക്കു പോയാൽ തിരികെ തിങ്കളാഴ‌്ച രാവിലെ 7.30നാണ്  പുനലൂരിൽ എത്തുക. 
യാത്രാക്ലേശത്തിനു പുറമെ  റെയിൽവേ സ്റ്റേഷനുകളിലെ അസൗകര്യങ്ങളും യാത്രക്കാരെ വലയ്ക്കുന്നു. കുടിവെള്ളത്തിനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനോ സൗകര്യങ്ങളില്ല. സ്ത്രീയാത്രക്കാർ ഉൾപ്പെടെയുളളവർക്ക് സ്റ്റേഷനുകളിൽ വിശ്രമകേന്ദ്രം തുറന്നുനൽകാറില്ല. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top