ചവറ
തേവലക്കര പടിഞ്ഞാറ്റക്കര കൈപ്പുഴ പാടശേഖരത്തിലെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടത്തി. തരിശായിട്ടുകിടന്ന 328 ഏക്കറിൽ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കൊയ്ത്തുത്സവം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത്അംഗം സുമയ്യ അഷ്റഫ്, പഞ്ചായത്ത് അംഗങ്ങളായ രാധാമണി, അനസ് നാത്തയ്യത്ത്, പാടശേഖര സമിതി പ്രസിഡന്റ് കെ കെ രാഘവൻ, സെക്രട്ടറി ബേബി എന്നിവർ സംസാരിച്ചു.
കുട്ടനാട് സ്വദേശിയായ മാത്തുക്കുട്ടി നാരകത്താണ് കൃഷിചെയ്തത്. ഫ്രാൻസിസ് സേവ്യർ, ടോമിച്ചൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..