20 September Friday

സ്നേഹത്തണലൊരുക്കി യുഎഇ പുത്തൂർ വലിയപള്ളി പ്രവാസി കൂട്ടായ്മ -

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019
കൊട്ടാരക്കര
കാരുണ്യത്തിന്റെ കരസ്പർശവുമായി യുഎഇ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പ്രവാസി കൂട്ടായ്മ ‘ധൂപം’.    മണലാരണ്യത്തിലെ അധ്വാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചപ്പോൾ യാഥാർഥ്യമായത‌് നിർധന കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നം. 
ചോർന്നൊലിക്കുന്ന ഒറ്റമുറി കൂരയ്ക്കുള്ളിൽ  ഡിഗ്രിക്കും പ്ലസ് ടുവിനും പഠിക്കുന്ന രണ്ടു പെൺമക്കളുമായി ദുരിതങ്ങളുടെ നടുവിൽ കഴിഞ്ഞ  പുത്തൂർ തെക്കുംചേരി  ജോമോൻ ഭവനത്തിൽ ജോയിക്കും ഭാര്യ കുഞ്ഞുമോൾക്കും  കുടുംബത്തിനുമാണ‌് വീട‌് നിർമിച്ചുനൽകിയത‌്. മലങ്കര ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായമെത്രാൻ  അലക്സിയോസ് മാർ യൗസേബിയോസ് ഭവനത്തിന്റെ കൂദാശ നിർവഹിച്ചു. 
വികാരി ഫാ. ഡാനിയേൽ തോമസ് അധ്യക്ഷനായി. ഫാ. നെത്സൺ ജോൺ, റവ. ജെയ്സൺ, കൺവീനർ ടി ജി യോഹന്നാൻ, ധൂപം സെക്രട്ടറി എബിൻ ജി തോമസ്, അനീഷ് വർഗീസ്, ബിജു, രഞ്ജിഷ്, ഇടവക ട്രസ്റ്റി ടി ഒ എബ്രഹാം കുട്ടി, സെക്രട്ടറി ജി ബാബുക്കുട്ടി, കൺവീനർ  അനു വി ഡാനിയേൽ, ജോൺ വി സഖറിയ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top