25 May Saturday

പി കൃഷ്ണൻകുട്ടിപ്പിള്ള അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
ചവറ
സിപിഐ എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കൃഷ്ണൻകുട്ടിപ്പിള്ളയുടെ പത്താമത് ചരമവാർഷിക അനുസ്മരണവും കേളി കൃഷ്ണൻകുട്ടിപ്പിളള ഗ്രന്ഥശാല വാർഷികവും നടന്നു.  പി കൃഷ്ണൻകുട്ടിപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ രാവിലെ  പുഷ്പാർച്ചന നടത്തി. മഠത്തിൽമുക്കിൽ സമ്മേളനം മന്ത്രി തോമസ് ഐസക‌് ഉദ്ഘാടനംചെയ്തു. ജി ഷൺമുഖൻ അധ്യക്ഷനായി. ശശിധരൻ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരൻ  അനുസ്മരണ പ്രഭാഷണവും  കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണവും നടത്തി. ജില്ലയിലെ ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകനുള്ള കൃഷ്ണൻകുട്ടിപ്പിള്ള സ്മാരക അവാർഡ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ് നാസറിന് മന്ത്രി നൽകി. മുതിർന്ന കലാകാരൻ ബാബു ദിവാകരനെ പരിപാടിയിൽ  ആദരിക്കുകയും ചെയ്തു. ചടങ്ങിൽ സിഐടിയു ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി എൻ നീലാംബരൻ, ഷാജി എസ് പള്ളിപ്പാടൻ, ആർ സന്തോഷ്, മണിക്കുട്ടൻ, സതീഷ്ചന്ദ്രൻ, രാജമോഹനൻ, വിൻസെന്റ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top