27 May Monday

സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
കരുനാഗപ്പള്ളി 
രാജ്യത്തിന്റെ ഭരണഘടനയെപ്പോലും അംഗീകരിക്കാത്തവരാണ് സംഘപരിവാറെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച മേഖലാ റാലിയും പൊതുസമ്മേളനവും കല്ലേലിഭാഗം മാരാരിത്തോട്ടത്ത്  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണം രാജ്യത്ത് അവസാനിക്കണം. അതിന് നേതൃത്വം കൊടുക്കുന്നവരെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ പ്രസിഡന്റ് ബിജെപി സ്ഥാനാർഥി ഇല്ലാത്ത വയനാട്ടിൽ മത്സരിക്കുന്നത് വിചിത്രമാണ്. 19 ശതമാനം വോട്ടും 44 സീറ്റും മാത്രമുള്ള കോൺഗ്രസ് എങ്ങനെ രാജ്യം ഭരിക്കും. 13 സംസ്ഥാനങ്ങളിൽ വട്ടപ്പൂജ്യമായിട്ടും അവരുടെ നയങ്ങളിൽ മാറ്റം വരുത്താൻ അവർ തയ്യാറായിട്ടില്ല. 
ഇടതുപക്ഷത്തിന് സ്വാധീനമുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ വസന്തൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി സുരൻ അധ്യക്ഷനായി. ആർ ശ്രീജിത‌് സ്വാഗതം പറഞ്ഞു. പി ബി സത്യദേവൻ, അഡ്വ. അനിൽ എസ് കല്ലേലിഭാഗം, വി രാജൻപിള്ള, പി കെ ജയപ്രകാശ്, അജിത‌്, പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, ഷിഹാബ് എസ് പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top