18 August Sunday

തൊഴിലാളിവിരുദ്ധനയങ്ങൾ തിരുത്താൻ എൽഡിഎഫിനെ വിജയിപ്പിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
കൊല്ലം
തൊഴിലാളി ദ്രോഹനയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തിക്കാൻ ജില്ലയിലെ എല്ലാ തൊഴിലാളികളും കുടുംബാംഗങ്ങളും എൽഡിഎഫ‌് സ്ഥാനാർഥികളുടെ വിജയത്തിന്  രംഗത്തിറങ്ങണമെന്ന്  സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർഥിച്ചു. കേന്ദ്രനയം മൂലം ജില്ലയിലെ ലക്ഷക്കണക്കിന് സ്-ത്രീത്തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി വ്യവസായം കുത്തുപാളയെടുത്തു. തോട്ടണ്ടി ഇറക്കുമതിച്ചുങ്കം 9.36 ശതമാനം ഏർപ്പെടുത്തിയതും വിയറ്റ്നാമിൽനിന്ന‌് സ്-പെഷ്യൽ എക്കോണമിക്- സോൺ വഴി രാജ്യത്തേ-ക്ക്- കശുവണ്ടി ഇറക്കുമതിചെയ്യാനുള്ള അനുമതി നൽകിയതും കശുവണ്ടി വ്യവസായികൾക്ക‌് വായ്-പ നിഷേധിക്കുന്ന റിസർവ‌്- ബാങ്ക്- നയവും വ്യവസായത്തകർച്ചയ്ക്ക‌് കാരണമായി.തൊഴിലാളികൾക്ക്- ലഭിച്ചുകൊണ്ടിരുന്ന ഇഎസ്-ഐ ആനുകുല്യം നിഷേധിച്ചു. ലീവ്- ആനുകൂല്യങ്ങളും എടുത്തുകളഞ്ഞു. 
3650 ദിവസം ജോലി ചെയ്യുന്നവർക്കു മാത്രം പിഎഫ്- പെൻഷൻ എന്ന വ്യവസ്ഥ കൊണ്ടുവന്നത്- ലക്ഷക്കണക്കിന് തൊഴിലാളികൾക്ക്- പെൻഷൻ നിഷേധിക്കാൻ ഇടനൽകി. 
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക്- ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും മോഡി സർക്കാർ കവർന്നു. തൊഴിലാളികൾക്ക്- ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ സബ്-സിഡി ഇല്ലാതാക്കി.  ഭവനപദ്ധതിക്കായി കേന്ദ്രം നൽകിക്കൊണ്ടിരുന്ന  വിഹിതം നൽകുന്നില്ല.  ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അത്- പ്രതികൂലമായി ബാധിച്ചു. പഞ്ഞമാസ സമാശ്വാസ പദ്ധതിയും ഹാർബറുകൾ നവീകരിക്കാനുള്ള ഫണ്ടും മരവിപ്പിച്ചു. തോട്ടംമേഖലയും വൻ പ്രതിസന്ധി നേരിടുകയാണ്. 170 രൂപയിലേറെ ചെലവ്- വരുമ്പോൾ റബറിന് 115 രൂപമാത്രമാണ‌്  കിലോയ്-ക്ക്- ലഭിക്കുന്നത്-. റബർ മേഖലയിലെ പ്രതിസന്ധിയുടെ പാപഭാരം മൊത്തം തൊഴിലാളികളുടെ മേൽ കെട്ടിവയ്-ക്കാനാണ്  ഉടമകൾ ശ്രമിക്കുന്നത്-. കേന്ദ്രം - റബർ ബോർഡ്- വഴി നൽകിക്കൊണ്ടിരുന്ന സഹായങ്ങൾ നിർത്തലാക്കി കൃഷിക്കാരെ ദ്രോഹിക്കുകയാണ‌്-. റിഹാബിലിറ്റേഷൻ പ്ലാന്റേഷനുകളിലെ തൊഴിലാളികളുടെ 40 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്- ജാതി സർട്ടിഫിക്കറ്റ്   നൽകിയും  - എൽഡിഎഫ‌് സർക്കാർ തൊഴിലാളികളൈ സഹായിച്ചു. 
കെഎംഎംഎൽ ടൈറ്റാനിയം ഡൈ ഓക്-സൈഡിന്റെ ഇറക്കുമതിക്ക്- ചുങ്കം ഏർപ്പെടുത്താൻ നടക്കുന്ന നീക്കത്തെ ശക്തമായി ചെറുക്കേണ്ടതുണ്ട്-. കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്തുന്നതിന‌് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ കഴിയുന്ന നിലയിൽ ഇടതുപക്ഷത്തിന്റെ ശക്തിവർധിപ്പിക്കണം-. കയർ ബോർഡ്- ചെയർമാൻ സ്ഥാനം കേരളത്തിന് നഷ്-ടമായി. കേന്ദ്ര നയവും   പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയും  മോട്ടോർ മേഖലയെ  പ്രതിസന്ധിയിലാക്കി.
ബാങ്കിങ‌്-, കമ്പിത്തപാൽ, ഇൻഷുറൻസ്-, വൈദ്യുതി മേഖലകളിലും കേന്ദ്രം അടിച്ചേൽപ്പിക്കുന്ന നയങ്ങൾ വിനാശകരമാണ്. എൻഎച്ച്-എം, എസ്-എസ്-എ മേഖലയിലെ  ഫണ്ടുകൾ നാമമാത്രമാക്കി. പരമ്പരാഗത വ്യവസായ മേഖലയുടെ ഈറ്റില്ലമായ കൊല്ലം ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്ന‌്  വീണ്ടും  പ്രഖ്യാപിക്കാൻ  എല്ലാ തൊഴിലാളി കുടുംബാംഗങ്ങളും തയ്യാറാകണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ്- ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും പ്രസ്-താവനയിൽ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top